ഖാലിദ് രാജ്യംവിട്ടത് മസ്കറ്റ് വഴി; വിമാനത്താവളത്തിലെ പരിശോധന ഒഴിവാക്കാൻ കോൺസുലേറ്റ് ഉദ്യോഗസ്ഥനൊപ്പം യാത്ര ചെയ്ത് സ്വപ്നയും സരിത്തും

Last Updated:

മൂന്നാം പ്രതിയായി ചേർത്തിരിക്കുന്ന ഖാലിദിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ദേശീയ അന്വേഷണ ഏജൻസികൾ.

കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിൽ  കോഴയായി ലഭിച്ച ഒരു കോടി 60 ലക്ഷം രൂപ വരുന്ന ഒരു ലക്ഷത്തി തൊണ്ണൂറായിരം ഡോളറുമായി ഖാലിദ്  വിദേശത്തേക്ക് കടന്നുവെന്നാണ് കേസ്. 2019 ആഗസ്റ്റ് ഏഴിന് തിരുവനന്തപുരത്തു നിന്ന് മസ്കറ്റിലേക്കുള്ള യാത്രയിൽ സ്വപ്നയും സരിത്തും ഖാലിദിനൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനകൾ ഒഴിവാക്കാനാണ് സ്വപ്നയും സരിത്തും ഇയാൾക്കൊപ്പം യാത്ര ചെയ്തത്. മാത്രമല്ല യു.എ.ഇ കോൺസുലേറ്റിലെ എക്സറേ യന്ത്രത്തിൽ പണമടങ്ങിയ ബാഗേജ് വച്ച് പല പ്രാവശ്യം പരീക്ഷണവും നടത്തി.
സ്വപ്ന കൊടുത്ത രഹസ്യമൊഴിയിലും സരിത്തിൻ്റെ മൊഴിയിലും ഇക്കാര്യങ്ങൾ ശരിവച്ചിട്ടുണ്ട്. മൂന്നാം പ്രതിയായി ചേർത്തിരിക്കുന്ന ഖാലിദിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ദേശീയ അന്വേഷണ ഏജൻസികൾ.
ഇയാൾക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കാൻ  എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ കസ്റ്റംസ്  അപേക്ഷ സമർപ്പിച്ചു. ഇൻ്റർപോൾവഴി റെഡ് കോർണർ നോട്ടീസിനുള്ള പുറപ്പെടുവിക്കുന്നതിൻ്റെ  ആദ്യപടിയായാണ് വാറൻറ് പുറപ്പെടുവിക്കുന്നത്.
advertisement
കസ്റ്റംസ് വീണ്ടും സ്വപ്നയെയും സരിത്തിനെയും സന്ദീപിനെയും ചോദ്യം ചെയ്യാനും ഒരുങ്ങുന്നുണ്ട്. വിദേശത്തേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ജയിലിലെത്തി ചോദ്യം ചെയ്യാൻ കോടതിയിൽ അപേക്ഷ നൽകും. എൻഫോഴ്സ്മെൻ്റ് സംഘം മൂവരെയും ജയിലിൽ ഇപ്പോൾ ചോദ്യം ചെയ്യുന്നുണ്ട്. വ്യാഴാഴ്ച വരെയാണ് എൻഫോഴ്സ്മെൻ്റിന് അനുമതി.അതിന് ശേഷമായിരിക്കും കസ്റ്റംസ് അപേക്ഷ നൽകുക. വെളളിയാഴ്ച മുതൽ ശിവശങ്കറെയും കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഖാലിദ് രാജ്യംവിട്ടത് മസ്കറ്റ് വഴി; വിമാനത്താവളത്തിലെ പരിശോധന ഒഴിവാക്കാൻ കോൺസുലേറ്റ് ഉദ്യോഗസ്ഥനൊപ്പം യാത്ര ചെയ്ത് സ്വപ്നയും സരിത്തും
Next Article
advertisement
പഹൽഗാം ഭീകരാക്രമണ ഇരകൾക്ക് സൗജന്യമായി 1500 സ്മാർട്ട് വീടുകൾ; ജമ്മുകശ്മീർ സർക്കാരുമായി HRDS ധാരണാപത്രം
പഹൽഗാം ഭീകരാക്രമണ ഇരകൾക്ക് സൗജന്യമായി 1500 സ്മാർട്ട് വീടുകൾ; ജമ്മുകശ്മീർ സർക്കാരുമായി HRDS ധാരണാപത്രം
  • 1500 സ്മാർട്ട് വീടുകൾ പഹൽഗാം ഭീകരാക്രമണ ഇരകൾക്ക് സൗജന്യമായി നൽകാൻ ജമ്മുകശ്മീർ സർക്കാർ പദ്ധതി.

  • 702 ചതുരശ്ര അടിയിൽ ആധുനിക സാങ്കേതിക മികവിൽ മൂന്ന് ബെഡ്‌റൂം സ്മാർട് വീടുകളാണ് നിർമ്മിക്കുന്നത്.

  • വീടുകൾക്ക് 30 വർഷത്തെ ഗ്യാരൻ്റി നൽകും, സൗജന്യ ഇന്റർനെറ്റ്, ആരോഗ്യ-വിദ്യാഭ്യാസ ബോധവത്കരണം ഉറപ്പാക്കും.

View All
advertisement