ക്ലാസില്‍ ഫോണ്‍ കൊണ്ടുവന്ന വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി; പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ക്ലാസില്‍ മൊബൈല്‍ കൊണ്ടുവന്നതിന് വിദ്യാര്‍ഥിനി ക്ഷമ ചോദിച്ചെങ്കിലും അധ്യാപിക കൂട്ടാക്കിയില്ല.
മൈസൂരു: ക്ലാസില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവന്നതിന് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രധാനാധ്യാപിക വിവസ്ത്രയാക്കി. മാണ്ഡ്യയിലെ ശ്രീരംഗപട്ടണത്തിലുള്ള ഗനന്‍ഗൊരു ഗ്രാമത്തിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നത് ശ്രദ്ധയില്‍പ്പെട്ട പ്രധാനാധ്യാപിക വിദ്യാര്‍ഥിനിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നു.
സംഭവം വിവാദമായതോടെ പ്രധാനാധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. വസ്ത്രം അഴിച്ചില്ലെങ്കില്‍ ആണ്‍കുട്ടികളെകൊണ്ട് ഊരിമാറ്റിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ക്ലാസില്‍ മൊബൈല്‍ കൊണ്ടുവന്നതിന് വിദ്യാര്‍ഥിനി ക്ഷമ ചോദിച്ചെങ്കിലും അധ്യാപിക കൂട്ടാക്കിയില്ല.
സ്‌കൂള്‍ വിട്ടശേഷം വിദ്യാര്‍ഥിനി വീട്ടിലെത്തി രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശപ്രകാരം ശ്രീരംഗപട്ടണ തഹസില്‍ദാര്‍ ശ്വേത രവീന്ദ്ര സ്‌കൂളിലെത്തി വിദ്യാര്‍ഥിനിയില്‍നിന്നും മറ്റു കുട്ടികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
ഇതിന് ശേഷമാണ് പ്രധാനാധ്യാപിക സ്‌നേഹലതയെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവം പോക്‌സോ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നതിനാല്‍ പ്രധാനാധ്യാപികയ്‌ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
advertisement
Child Abuse | ഉള്ളം കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ചു; അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത
ഇടുക്കി: അഞ്ചര വയസുകാരനോട് അമ്മയും ക്രൂരത. കുസൃതി കാണിക്കുന്നതിന്റെ പേരില്‍ കുട്ടിയുടെ ഉള്ളം കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ചു. ഇടുക്കി ശാന്തന്‍പാറയിലാണ് സംഭവം. സംഭവത്തില്‍ തമിഴ്നാട് സ്വദേശിനിയായ യുവതിക്കെതിരെ പോലീസ് കേസെടുത്തു. സ്പൂണ്‍ അടുപ്പില്‍വച്ച് ചൂടാക്കി ഉള്ളം കാലിലും ഇടുപ്പിലും പൊള്ളിക്കുകയായിരുന്നുവെന്നാണ് വിവരം.
advertisement
തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളില്‍ പോയതിനും കുസൃതി കൂടുതല്‍ കാണിച്ചതിനുമുള്ള ശിക്ഷയായാണ് കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചതെന്നാണ് അമ്മ ഭുവന പറഞ്ഞത്.
നാലുദിവസങ്ങള്‍ക്കു മുന്‍പാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ രണ്ടുകാലിന്റെയും ഉള്ളംകാലില്‍ പൊള്ളലേറ്റിട്ടുണ്ട്. അതോടൊപ്പം തന്നെ ദേഹത്തും പൊള്ളലേറ്റിട്ടുണ്ട്. അയല്‍ക്കാരാണ് വിവരം പൊലീസിനെ അറിയിച്ചചത്. നിലവില്‍ കുട്ടി ചികിത്സയിലാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് വിദഗ്ധ ചികിത്സക്ക് വേണ്ടി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് മൂന്നര വയസുള്ള മറ്റൊരു പെണ്‍കുട്ടി കൂടിയുണ്ട്. നിലവില്‍ കുട്ടിയെ ശാന്തപ്പാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്‍കി.
advertisement
കൂടുതല്‍ ചികിത്സ വേണം എന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ കുട്ടിയും അമ്മയും ഒരുമിച്ചാണ് ഉള്ളത്. ഇതിനുമുന്‍പ് കുട്ടിക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടായോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ശാന്തന്‍പാറ പൊലീസ് പറഞ്ഞു.
Location :
First Published :
January 08, 2022 7:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ലാസില്‍ ഫോണ്‍ കൊണ്ടുവന്ന വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി; പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു