Goons Attack | തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു; രണ്ടു പേര്‍ക്ക് കുത്തേറ്റു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും അക്രമണം നടത്തിയവരെ കണ്ടെത്തനായില്ല
തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം തുടരുന്നു. ശനിയാഴ്ച രാത്രി ഗുണ്ടാസംഘങ്ങള്‍(Goons) തമ്മില്‍ ഏറ്റുമുട്ടി. പരസ്പരം സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു. സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. ബൈക്കിലെത്തിയ സംഘങ്ങളാണ് വട്ടിയൂര്‍ക്കാവിന് സമീപം കച്ചാണി സ്‌കൂള്‍ ജംഗ്ഷ് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും അക്രമണം നടത്തിയവരെ കണ്ടെത്തനായില്ല. കുത്തേറ്റവരെ ഗുണ്ടാസംഘങ്ങള്‍ തന്നെ കൊണ്ടുപോയി. ലഹരി ഉപയോഗിച്ച് ശേഷമുള്ള ആക്രമണമാണ് നടന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
തിരുവനന്തപുരത്ത് കഴിഞ്ഞകുറച്ചു നാളുകളായി തുടര്‍ച്ചയായി ഗുണ്ടാ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തിരുവനന്തപുരം റൂറല്‍ എസ്പി സംഭവ സ്ഥലം സന്ദര്‍ശിച്ചു.
അതേസമയം എറണാകുളത്ത് ഗുണ്ടാ നടത്തിയ ആക്രമണത്തില്‍ നാലു പേര്‍ക്ക് വെട്ടേറ്റു. കരിമകള്‍ വേളൂര്‍ സ്വദേശികളായ ആന്റോ ജോര്‍ജ്ജ്, ജിനു കുര്യാക്കോസ്, എല്‍ദോസ്, ജോജു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.
advertisement
തലയ്ക്ക് വെട്ടേറ്റ ജിനു കുര്യാക്കോസ്, ശരീരത്തില്‍ വെട്ടേറ്റ എല്‍ദോസ് കോണിച്ചോട്ടില്‍, ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ കരുമുകളിന് സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കാല്‍പാദത്തിന് വെട്ടേറ്റ ആന്റോ ജോര്‍ജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങനാട്ടില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന് സംശയിച്ചു ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച കഞ്ചാവ് സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് ഗുണ്ടാസംഘം തീര്‍ത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Location :
First Published :
December 26, 2021 12:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Goons Attack | തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു; രണ്ടു പേര്‍ക്ക് കുത്തേറ്റു