Attack on police | കിഴക്കമ്പലത്ത് സിഐ ഉള്‍പ്പെടെ 5 പൊലീസുകാര്‍ക്ക് പരിക്ക്;നൂറിലേറെ അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെ നടത്തിയാണ് പോലീസ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.
കൊച്ചി: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍(Migrant Workers) തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ നൂറിലേറെ പേര്‍ പൊലീസ്(Police) കസ്റ്റഡിയില്‍. ആക്രമണ സ്ഥലത്ത് എത്തിയ അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്(Injured). മൂന്ന് പൊലീസ് ജീപ്പുകള്‍ തകര്‍ക്കുകയും ഒരെണ്ണം കത്തിക്കുകയും ചെയ്തു. കിറ്റക്‌സ് കമ്പനി തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച നല്‍കിയ ക്യാമ്പലാണ് അക്രമം നടന്നത്.
കുന്നത്ത് നാട് സിഐയ്ക്ക് അടക്കം അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റു. മദ്യപിച്ച് പരസ്പരം ഉണ്ടായ തര്‍ക്കമാണ് പ്രശ്‌നത്തിന് തുടക്കമെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്കുനേരെ തൊഴിലാളികള്‍ കല്ലെറിയുകയും ചെയ്തു.
ആലുവ റൂറല്‍ എസ്.പി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ 500 ഓളം പോലീസുകാര്‍ സ്ഥലത്തെത്തി. ഇവര്‍ ഹോസ്റ്റലിനുള്ളിലേക്ക് കയറി ബലം പ്രയോഗിച്ച് തൊഴിലാളികളെ പിടികൂടുകയായിരുന്നു. കൂടുതല്‍ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ലാത്തിച്ചാര്‍ജ് ഉള്‍പ്പെടെ നടത്തിയാണ് പോലീസ് കാര്യങ്ങള്‍ നിയന്ത്രിച്ചത്.
advertisement
പൊലീസുകാരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇവരില്‍ നിന്ന് നാട്ടുകാരാണ് പൊലീസുകാരെ രക്ഷപ്പെടുത്തിയത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമെത്തി അക്രമികളെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമായത്. ഇപ്പോഴും സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
advertisement
മൂന്നു വാഹനങ്ങള്‍ക്ക് നേര ആക്രമണമുണ്ടായി. ഇതില്‍ ഒരു വാഹനം പൂര്‍ണമായും കത്തിച്ചു. മറ്റു പോലീസ് വാഹനങ്ങളുടെ താക്കോല്‍ ഊരിക്കൊണ്ടുപോയി. പുലര്‍ച്ചെ നാലുമണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 26, 2021 8:46 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Attack on police | കിഴക്കമ്പലത്ത് സിഐ ഉള്‍പ്പെടെ 5 പൊലീസുകാര്‍ക്ക് പരിക്ക്;നൂറിലേറെ അതിഥി തൊഴിലാളികള്‍ കസ്റ്റഡിയില്‍