ആള്‍മാറാട്ടം നടത്തി ഹോട്ടലില്‍ സ്ത്രീക്കൊപ്പം മുറിയെടുത്ത് വാടക നല്‍കാതെ മുങ്ങിയ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2500 രൂപയുടെ എസി മുറിക്ക് ആയിരം രൂപ മാത്രമാണ് നല്‍കിയാണ് ഗ്രേഡ് എസ്ഐ സ്ഥലം വിട്ടത്
കോഴിക്കോട്: ആള്‍മാറാട്ടം നടത്തി ഹോട്ടലില്‍ മുറിയെടുത്ത ശേഷം മുഴുവന്‍ വാടക നല്‍കാതെ മുങ്ങിയ ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തു. സിറ്റി ട്രാഫാക് ഗ്രേഡ് എസ്ഐ ജയരാജനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ അന്വേഷണം നടത്താനായി കോഴിക്കോട് റൂറല്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
ടൗൺ എസ്ഐ എന്നു പറഞ്ഞായിരുന്നു ഇയാൾ സ്ത്രീക്കൊപ്പം ഹോട്ടലിൽ മുറിയെടുത്തിരുന്നത്. മേയ് 10നാണ് സംഭവം നടന്നത്. 2500 രൂപയുടെ എസി മുറിക്ക് ആയിരം രൂപ മാത്രമാണ് നല്‍കിയാണ് ഗ്രേഡ് എസ്ഐ സ്ഥലം വിട്ടത്. ഹോട്ടൽ ജീവനക്കാർ നടത്തിയ അന്വേഷണത്തില്‍ ഇയാൾ ടൗൺ എസ്ഐ അല്ലെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസിനെ സമപീച്ചു.
advertisement
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുറിയെടുത്തത് ട്രാഫിക് ഗ്രേഡ് എസ്ഐ ജയരാജന്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും രണ്ടു ദിവസത്തിന് ശേഷം തിരിതെ നിയമിച്ചിരുന്നു.
Location :
Kozhikode,Kerala
First Published :
June 14, 2023 8:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആള്‍മാറാട്ടം നടത്തി ഹോട്ടലില്‍ സ്ത്രീക്കൊപ്പം മുറിയെടുത്ത് വാടക നല്‍കാതെ മുങ്ങിയ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ