വിവാഹ ദിവസം വരനെ കാണാതായി; യുവാവിന്‍റെ തിരോധാനത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ

Last Updated:

സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് വിവാഹ ദിവസമായ ഇന്നു രാവിലെ വീട്ടില്‍ എത്തി ബൈക്കില്‍ സാധനങ്ങള്‍ വാങ്ങാനെന്ന്​ പറഞ്ഞു പുറത്തുപോയ ശേഷമാണ് ജസീമിനെ കാണാതായത്​.

ആലപ്പുഴ: വിവാഹം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വരനെ കാണാതായ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. വിവാഹ ചടങ്ങുകൾ തുടങ്ങാൻ​ മണിക്കൂറുകള്‍ മാത്രം ബാക്കിനിൽക്കെയാണ്​ ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് 10ാം വാര്‍ഡ് ചിറയില്‍ അലിയാരുടെ മകന്‍ ജസീമിനെ (28) കാണാതായത്. ഇതോടെ ഞായറാഴ്​ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. അരൂക്കുറ്റി വടുതല സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹമാണ്​ മുടങ്ങിയത്​.
കഴിഞ്ഞ ദിവസം സുഹൃത്തിന്‍റെ വീട്ടിൽ പോയ ജസീം വീട്ടിൽ മടങ്ങി എത്തിയിരുന്നില്ല. ഇടയ്ക്ക് വിളിച്ചപ്പോൾ സുഹൃത്തിന്‍റെ വീട്ടിൽ രാത്രി തങ്ങിയ ശേഷം രാവിലെ വീട്ടിലെത്താമെന്നാണ് ജസീം പറഞ്ഞത്. സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് വിവാഹ ദിവസമായ ഇന്നു രാവിലെ വീട്ടില്‍ എത്തി ബൈക്കില്‍ സാധനങ്ങള്‍ വാങ്ങാനെന്ന്​ പറഞ്ഞു പുറത്തുപോയ ശേഷമാണ് ജസീമിനെ കാണാതായത്​.
പുറത്തുപോയ ജസീമിനെ ഏറെ നേരമായിട്ടും കാണാതായതോടെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ ഫോൺ ബെൽ അടിച്ചതല്ലാതെ എടുത്തില്ല. ഇതോടെ സമീപപ്രദേശങ്ങളിൽ ജസീമിനെ നാട്ടുകാരും ബന്ധുക്കളും തിരഞ്ഞു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിൽ അന്വേഷിച്ചെങ്കിലും വിവരം ഒന്നും ലഭിച്ചില്ല. ഇതോടെയാണ് ബന്ധുക്കള്‍ പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്.
advertisement
ജസീമിനെ കാണാനില്ലെന്ന് വിവരം അറിഞ്ഞു നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിൽ തടിച്ചുകൂടി. വിവരം അറിഞ്ഞ്​ ബോധരഹിതയായ ജസീമിന്‍റെ മാതാവിനെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രധാനമായും മൊബൈൽ ടവറുകളും വഴിവക്കിലെ സിസിടിവി ക്യാമറകളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
അതിനിടെ, രാവിലെ ഒമ്പേതാടെ ജസീമിന്‍റെ വോയ്​സ്​ മെസേജ് അയൽ വീട്ടിലെ യുവാവിന് ലഭിച്ചു. 'എന്നെ കുറച്ചുപേര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. നിങ്ങള്‍ പൊലീസില്‍ വിവരം അറിയിക്കണം' എന്നായിരുന്നു ഫോണിൽ ലഭിച്ച ശബ്ദ സന്ദേശം. അതിനിടെ വധുവിന്‍റെ ബന്ധുക്കളും ജസീമിന്‍റെ വീട്ടിലും പൊലീസ് സ്റ്റേഷനിലും എത്തി. നൂറുകണക്കിന് ആളുകളാണ് സംഭവം അറിഞ്ഞു സ്​റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയത്. യുവാവിന്‍റെ തിരോധാനത്തില്‍ ദുരൂഹത ഉ​ണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് സൈബര്‍ സെല്‍ മുഖേന അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇലക്‌ട്രീഷ്യന്‍ ആയി കരാർ ജോലികൾ ചെയ്തു വരികയായിരുന്നു ജസീം.
advertisement
ആലപ്പുഴയിൽ ഇന്നു റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ ഹണി ട്രാപ്പിലൂടെ തുറവൂര്‍ സ്വദേശിയായ യുവാവിന്‍റെ സ്വര്‍ണവും ഫോണും കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിലായി. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി രതീഷ്, ഭാര്യ രാഖി എന്നിവരാണ് അറസ്റ്റിലായത്. കന്യാകുമാരിയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ യുവതി ബീയറിൽ ലഹരിമരുന്നു ചേർത്തു നൽകിയാണ് യുവാവിന്റെ അഞ്ചര പവൻ സ്വർണാഭരണങ്ങൾ കവർന്നത്.  ചെങ്ങന്നൂരിലെ ലോഡ്ജിലാണു താനെന്നും അവിടേക്ക് തുറവൂർ കുത്തിയതോട് സ്വദേശിയായ യുവാവിനോടു എത്താനും യുവതി ആവശ്യപ്പെടുകയായിരുന്നു. ലോഡ്ജിലെത്തിയ യുവാവിനു ബീയർ നൽകി മയക്കി സ്വർണം കവർന്നെന്നാണു കേസ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹ ദിവസം വരനെ കാണാതായി; യുവാവിന്‍റെ തിരോധാനത്തിൽ ദുരൂഹതയെന്ന് നാട്ടുകാർ
Next Article
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
  • കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

  • അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

  • ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement