കാമുകനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

Last Updated:
മംഗളൂരു: കാമുകനെ കെട്ടിയിട്ട് എഴംഗ സംഘം യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. തോട്ടബങ്കര അലിവെ ബാഗിലു ബീച്ചിൽ എത്തിയതായിരുന്നു കാമുകനും യുവതിയും. പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം ആറുപേരെ പനമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാൾ സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്.
നവംബർ 18ന് ഉച്ചകഴിഞ്ഞാണു സംഭവം. യുവതി പരാതി നൽകിയിരുന്നില്ല. ബീച്ചിൽ കൂട്ടമാനഭംഗം നടന്നതായി മൂന്നുനാലു ദിവസമായി അഭ്യൂഹം പരന്നു. ഇതോടെ പൊലീസ് സ്വമേധയാ നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച വൈകിട്ട് യുവതിയെ തിരിച്ചറിഞ്ഞു മൊഴിയെടുത്തു. തുടർന്നു പ്രതികളെ പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയും സഹപ്രവർത്തകനായ യുവാവും ബീച്ചിൽ എത്തിയപ്പോഴാണു സംഭവം. യുവാവിനെ കെട്ടിയിട്ടശേഷം യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതായാണ് സൂചന.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
Next Article
advertisement
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി ഏഷ്യാനെറ്റിലെ 'മൗനരാഗം'; അഞ്ചു വർഷം കൊണ്ട് 1526 എപ്പിസോഡുകൾ
  • ഏഷ്യാനെറ്റിലെ 'മൗനരാഗം' മലയാളത്തിലെ ഏറ്റവും നീണ്ട ടെലിവിഷൻ പരമ്പരയായി 1526 എപ്പിസോഡുകൾ തികച്ചു.

  • മൗനരാഗം, കിരൺ–കല്യാണി കൂട്ടുകെട്ടിന്റെ പ്രണയവും കുടുംബബന്ധങ്ങളും പ്രേക്ഷക ശ്രദ്ധ നേടി.

  • മൗനരാഗം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

View All
advertisement