Arrest | വിദ്യാര്‍ഥിനിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമം: ഹാന്‍ഡ്ബോള്‍ പരിശീലകന്‍ അറസ്റ്റില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പെണ്‍കുട്ടികള്‍ക്കുമാത്രമായി ഇയാള്‍ സ്വകാര്യ ഹാന്‍ഡ്ബോള്‍ പരിശീലനകേന്ദ്രം നടത്തിയിരുന്നു.
പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കായിക പരിശീലകന്‍ പിടിയില്‍(Arrest). കീഴ്‌വായ്പൂര് പാലമറ്റത്ത് റിട്ട. കേണല്‍ ജോസഫ് തോമസിനെ(72)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുണ്ടിയപ്പള്ളി ഭാഗത്തുള്ള മൈതാനത്ത് പെണ്‍കുട്ടികള്‍ക്കുമാത്രമായി ഇയാള്‍ സ്വകാര്യ ഹാന്‍ഡ്ബോള്‍ പരിശീലനകേന്ദ്രം നടത്തിയിരുന്നു.
ഇവിടെയെത്തുന്ന കുട്ടികളെ കാറില്‍ വീടുകളിലും മറ്റ് കളിസ്ഥലങ്ങളിലും എത്തിക്കുമായിരുന്നു. എന്നാല്‍ കുട്ടികളെ വീടുകളില്‍ എത്തിക്കുന്നതിന് പകരം ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നെന്ന ആക്ഷേപത്തെ തുടര്‍ന്ന് ആറുമാസമായി പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
ശനിയാഴ്ച നെല്ലിമൂടിന് സമീപം കാര്‍ കിടക്കുന്നതുകണ്ട് നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
advertisement
Arrest | ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന; എട്ടാം നിലയില്‍ നിന്ന് ചാടി യുവാവ്; ലഹരിമരുന്നുമായി ആറു പേര്‍ പിടിയില്‍
ലഹരിവിരുന്ന് നടക്കുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആറു പേര്‍ പിടിയില്‍. ഇതിനിടയില്‍ പൊലീസിനെ കണ്ട് ഫ്‌ളാറ്റിന്റ എട്ടാം നിലയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വീണ് പരിക്കേറ്റു. കാര്‍ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് യുവാവ് വീണത്. ഷീറ്റ് തുളച്ച് താഴെ വീണ ഇയാള്‍ക്ക് തൊളെല്ലിന് പരിക്കേറ്റു.
advertisement
കോഴിക്കോട് ബാലുശ്ശേരി നന്മണ്ട സ്വദേശി ചാലിക്കണ്ടി വീട്ടില്‍ ഷിനോ മെര്‍വിന്‍(28), കൊല്ലം ഓച്ചിറ പള്ളിമുക്ക് സ്വദേശി സജനഭവനില്‍ റിജു(38). കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് സ്വദേശി ചെങ്ങലില്‍ വീട്ടില്‍ അനീഷ്(25). കരുനാഗപ്പള്ളി കടവത്തൂര്‍ സ്വദേശി നസീം നിവാസില്‍ എസ് നജീബ്(40), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയം ബിജു(20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫ്‌ലാറ്റില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്കു മുന്‍പാണ് സംഭവം. തൃക്കാക്കര നവോദയ ജങ്ഷനു സമീപമുള്ള ഫ്‌ലാറ്റില്‍ ലഹരിവിരുന്നു നടക്കുന്ന വിവരം അറിഞ്ഞാണ് എറണാകുളം സിറ്റി ഡാന്‍സാഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്‌ക്കെത്തിയത്.
Location :
First Published :
January 02, 2022 10:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | വിദ്യാര്‍ഥിനിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമം: ഹാന്‍ഡ്ബോള്‍ പരിശീലകന്‍ അറസ്റ്റില്‍


