കൊച്ചിയില്‍ വന്‍ ഗതാഗതക്കുരുക്ക്; വൈറ്റില, കുണ്ടന്നൂര്‍ ഭാഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു

Last Updated:

വൈറ്റിലയില്‍നിന്ന് അരൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം രണ്ടര മണിക്കൂർ തടസ്സപ്പെട്ടു

കൊച്ചി: കൊച്ചിയിൽ കുണ്ടന്നൂരിലും വൈറ്റിലയിലും വൻ ഗതാഗതക്കുരുക്ക്. വൈറ്റിലയില്‍നിന്ന് അരൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള ഗതാഗതം രണ്ടര മണിക്കൂർ തടസ്സപ്പെട്ടു. വൈറ്റില – തൃപ്പൂണിത്തുറ റോഡിലും ഗതാഗതം തടസപ്പെട്ടു. ജില്ലാ കളക്ടറുടെ അന്ത്യശാസനത്തെത്തുടര്‍ന്ന് റോഡ് പണി തുടങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. എറണാകുളം ജില്ലയിൽ അറ്റകുറ്റപ്പണി ആരംഭിക്കാത്ത റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥർക്കു കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണു പണി തുടങ്ങിയത്.
കൊച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലുമായി 45 റോഡുകൾക്ക് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തേണ്ടതുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ ഉടനടി റോഡ് നന്നാക്കാൻ നടപടിയെടുക്കണമെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും കളക്ടർ മുന്നറിയിപ്പു നൽകിയിരുന്നു. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതി ഇന്നലെ സ്വമേധയാ കേസെടുത്തിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയില്‍ വന്‍ ഗതാഗതക്കുരുക്ക്; വൈറ്റില, കുണ്ടന്നൂര്‍ ഭാഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു
Next Article
advertisement
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
മിച്ചലിന് സെഞ്ച്വറി; രാജ്കോട്ടിൽ‌ തിരിച്ചടിച്ച് കിവികൾ; രണ്ടാം ഏകദിനനത്തിൽ ന്യൂസിലൻഡിന് തകർപ്പൻ ജയം
  • ന്യൂസിലൻഡിന് 7 വിക്കറ്റിന്റെ ആധികാരിക വിജയം; പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1-1)

  • ഡാരിൽ മിച്ചലിന്റെ സെഞ്ചുറിയും വിൽ യങ്ങിന്റെ 87 റൺസും കിവീസിന്റെ വിജയത്തിൽ നിർണായകമായി

  • ഇന്ത്യയ്ക്കായി കെ എൽ രാഹുലിന്റെ 112 റൺസും ജഡേജയുടെയും റെഡ്ഡിയുടെയും പങ്കും ശ്രദ്ധേയമായി

View All
advertisement