കട്ടപ്പന ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ സാമൂഹിക വിരുദ്ധർ വീട്ടമ്മയുടെ മൊബൈൽ ഫോൺ നമ്പർ എഴുതിവച്ചു. ആ നമ്പറിലേക്ക് വിളിച്ചു മോശമായി സംസാരിച്ച 2 പേരെ പൊലീസ് പിടികൂടി. പ്രതികൾ മാപ്പു പറഞ്ഞതോടെ പരാതിയിൽ നിന്നു വീട്ടമ്മ പിൻവാങ്ങിയെങ്കിലും പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു.
കുമളി സ്വദേശി സുരേഷ് (34), കട്ടപ്പന സ്വദേശി അജീഷ് (34) എന്നിവരാണു പിടിയിലായത്. നമ്പർ എഴുതിവച്ച വ്യക്തിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ആദ്യതവണ കോൾ വന്നപ്പോൾ വീട്ടമ്മ ഫോൺ കട്ട് ചെയ്‌തെങ്കിലും പിന്നീട് തുടരെ തുടരെ വിളികളെത്തി.
Also Read-
പരാതിക്കാരിയോട് ചുംബനം ചോദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻസൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തി കട്ടപ്പന എസ് ഐ കെ. ദിലീപ് കുമാർ കസ്റ്റഡിയിലെടുത്തു. മൊഴി നൽകാനായി വീട്ടമ്മ സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതികൾ കാലു പിടിച്ചു ക്ഷമ ചോദിച്ചു. അതോടെയാണു കേസിൽ നിന്നു വീട്ടമ്മ പിന്തിരിഞ്ഞത്. എന്നാൽ സ്ത്രീകളെ ശല്യം ചെയ്തതിന് ഇരുവർക്കുമെതിരെ പൊലീസ് സ്വമേധയാ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. ശുചിമുറിയുടെ കെട്ടിടത്തിൽ നിന്നു വീട്ടമ്മയുടെ ഫോൺ നമ്പർ പൊലീസ് നീക്കി.
Also Read-
വിനോദയാത്രക്കിടെ പ്ലസ് ടു വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തുക്കൾക്കെതിരെ കേസ്നേരത്തെ ലൈംഗിക തൊഴിലാളിയെന്ന പേരില്‍ കുമരനല്ലൂർ സ്വദേശിയായ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആദ്യം മടിച്ചുനിന്ന പൊലീസ് സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതോടെയാണ് കർശന നടപടികളിലേക്ക് കടന്നത്. ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിന്‍, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടന്‍ എന്നിവരാണ് അറസ്റ്റിലായത്.
Also Read-
ഉത്ര കേസ്: പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ നിർണായക പരിശോധനാ ദൃശ്യങ്ങൾ പുറത്ത്ലൈംഗികത്തൊഴിലാളി എന്ന പേരിലാണ് തയ്യല്‍ജോലിക്കാരിയായ യുവതിയുടെ നമ്പര്‍ പ്രചരിപ്പിക്കപ്പെട്ടത്. ദിവസവും ഇരുന്നൂറിലധികം കോളുകളാണ് ഇവര്‍ക്ക് വന്നുകൊണ്ടിരുന്നത്. എട്ടുമാസം മുമ്പ് ഇവര്‍ സംഭവം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. സംഭവം മാധ്യമങ്ങളില്‍ വന്നതോടെ മുഖ്യമന്ത്രി പ്രശ്‌നത്തിലിടപെടുകയായിരുന്നു.
Also Read-
കോട്ടയത്ത് മാസ്ക് വെച്ചില്ലെന്ന് പറഞ്ഞ് യുവാവിന്റെ കാലൊടിച്ച ഗ്രേഡ് എസ് ഐക്ക് സസ്പെൻഷൻഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.