കട്ടിലിൽ കെട്ടിയിട്ട് കഴുത്തറത്തു; മൃതദേഹം വെട്ടിനുറുക്കി കുഴിച്ചിട്ടു; അന്വേഷണ സംഘം ഇലന്തൂരിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
എറണാകുളം കാലടി സ്വദേശിനി റോസ്‌ലി, കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മ എന്നിവരെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു
പത്തനംതിട്ട: നരബലിയിൽ പിടിയിലായ പ്രതികളുമായി അന്വേഷണ സംഘം ഇലന്തൂരിൽ. റോസ്ലിയെയാണ് ആദ്യം കൊലപ്പെടുത്തിയത്. ഇരുവരെയും കട്ടിലിൽ കെട്ടിയിട്ട് കഴുത്തറക്കുകയായിരുന്നു. കഴിഞ്ഞ 4 മാസമായി റോസ്‌ലിയെ കാണാൻ ഇല്ലായിരുന്നുവെന്ന് മകൾ മഞ്ജു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലായിരുന്നു. അതുകൊണ്ടാണ് പരാതി നൽകിയതെന്നും മഞ്ജു പ്രതികരിച്ചു.
സാമ്പത്തിക അഭിവൃദ്ധിയ്ക്കായും ഐശ്വര്യത്തിനും വേണ്ടിയാണ് നരബലി നടത്തിയ്ത. എറണാകുളം കാലടി സ്വദേശിനി റോസ്‌ലി, കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മ എന്നിവരെ കൊന്ന് കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. ഇലന്തൂർ സ്വദേശി വൈദ്യൻ ഭഗവന്ത്, ഭാര്യ ലീല എന്നിവർക്ക് സർവ ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയായിരുന്നു നരബലി.
നരബലിക്ക് സ്ത്രീകളെ എത്തിച്ച പെരുമ്പാവൂർ സ്വദേശി ഷിഹാബിനെയും ദമ്പതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പത്മ എന്ന സ്ത്രീയെ കാണാനില്ലെന്ന് ചൂണ്ടികാട്ടി സെപ്തംബർ 27 ന് കടവന്ത്ര പൊലീസിന് ലഭിച്ച പരാതിയാണ് മനസാക്ഷി മരവിപ്പിക്കുന്ന അരുകൊലകളുടെ ചുരുളഴിച്ചത്. പത്മത്തിന്റെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് പൊലീസ് തിരുവല്ലയിലെത്തി. തുടർന്നുളള അന്വേഷണത്തിലാണ് പത്മത്തിന് പുറമേ കാലടി സ്വദേശിയായ റോസ്‌ലിയെയും അത്രിക്രൂരമായി നരബലി നൽകിയെന്ന വിവരം പുറംലോകത്ത് എത്തിച്ചത്.
advertisement
ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താൻ ബന്ധപ്പെടുക എന്ന ഫെയ്സ്ബുക് പോസ്റ്റ് പ്രതി ഷാഫി ഇട്ടിരുന്നു. ഇതു കണ്ട് തിരുവല്ല സ്വദേശികളായ ഭഗവൽ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു. നരബലിയാണ് പരിഹാരം എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരിൽനിന്നും പണം കൈക്കലാക്കി.
advertisement
തുടർന്ന് ആറു മാസം മുൻപ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നൽകി. ഒരാളെ കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെയും കടത്തിക്കൊണ്ടുപോയത്. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്.
Location :
First Published :
October 11, 2022 1:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കട്ടിലിൽ കെട്ടിയിട്ട് കഴുത്തറത്തു; മൃതദേഹം വെട്ടിനുറുക്കി കുഴിച്ചിട്ടു; അന്വേഷണ സംഘം ഇലന്തൂരിൽ


