ക്ലാസിൽ കയറി യുവതിയെ തീകൊളുത്തി കൊലപ്പെടുത്താൻ ഭര്‍ത്താവിന്റെ ശ്രമം
- Published by:Rajesh V
- news18-malayalam
Last Updated:
ബാബുരാജ് ബിജെപി പ്രവർത്തകനാണെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതിയിൽമേലുള്ള കേസ് അട്ടിമറിച്ചുവെന്നും അമ്മ ആരോപിച്ചു.
പാലക്കാട് ഒലവക്കോട് യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം. മലമ്പുഴ സ്വദേശിനി സരിതയെയാണ് ഭർത്താവ് ബാബുരാജ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ഒലവക്കോട്ടെ ഒരു ബ്യൂട്ടീഷൻ പരിശീലന കേന്ദ്രത്തിലാണ് സംഭവം. ഇവിടെ പരിശീലനത്തിന് എത്തിയ മലമ്പുഴ സ്വദേശിനി സരിതയെ ഭർത്താവ് ബാബുരാജ് ക്ലാസ് മുറിയിലെത്തി പെട്രോൾ ഒഴിയ്ക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് സരിത ഓടി രക്ഷപ്പെട്ടു. തീകൊളുത്താൻ ശ്രമിച്ച ബാബുരാജിനെ ജീവനക്കാർ ഇടപെട്ട് മാറ്റിയതോടെ വൻ അപകടം ഒഴിവായി. ഇയാളെ നാട്ടുകാർ പിടികൂടിയെങ്കിലും പിന്നീട് ഇവിടെ നിന്നും മുങ്ങിയ ഇയാൾ മലമ്പുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
advertisement
പതിനഞ്ച് വർഷം മുൻപാണ് സരിതയുടെയും ബാബുരാജിൻ്റെയും വിവാഹം കഴിഞ്ഞത്. ബാബുരാജിൻ്റെ പീഡനം സഹിയ്ക്കാതെ ഒരു മാസമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. വിവാഹ മോചന കേസ് നടന്നു വരികയാണ്. ബാബുരാജിൻ്റെ പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് സരിതയുടെ അമ്മ രാധ പറഞ്ഞു. ബാബുരാജ് ബിജെപി പ്രവർത്തകനാണെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതിയിൽമേലുള്ള കേസ് അട്ടിമറിച്ചുവെന്നും അമ്മ ആരോപിച്ചു.
വിവാഹബന്ധം വേർപ്പെടുത്തുന്നതിലുള്ള വിരോധമാണ് ഇതിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ബാബുരാജിനെതിരെ വധശ്രമത്തിന് കേസെടുത്തു.
Location :
First Published :
January 12, 2021 1:41 PM IST