'ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം നേരിട്ടു'; തിരുവനന്തപുരത്ത് ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റിൽ

Last Updated:

ഗോപീകൃഷ്ണൻ ദേവികയെ മുഖത്ത് അടിച്ചെന്നും തുടർന്ന് ദേവികയുടെ ഒരു ചെവിയുടെ കേൾവി 40 ശതമാനം ആയി കുറഞ്ഞതായും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം: മൂന്നുമാസം ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റിൽ. അട്ടക്കുളങ്ങര ടി.സി. 39/2211 ശ്രീവള്ളിയിൽ ദേവിക(24) തൂങ്ങി മരിച്ച സംഭവത്തിൽ ആണ് ഭർത്താവ് ഗോപീകൃഷ്ണൻ (31) പിടിയിലായത്. ദേവിക ഭർത്താവ് ഗോപീകൃഷ്ണന്റെ വീട്ടിൽ നേരിട്ടിരുന്നത് കൊടിയ പീഡനം ആണെന്ന് പൊലീസ്. ഭർത്താവിന്‍റ മർദ്ദനത്തിൽ യുവതിയുടെ ഒരു ചെവിയുടെ കേൾവി കുറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.
മരിക്കുന്നതിനു ഒരാഴ്ച മുൻപ് ഗോപീകൃഷ്ണൻ ദേവികയെ മുഖത്ത് അടിച്ചെന്നും തുടർന്ന് ദേവികയുടെ ഒരു ചെവിയുടെ കേൾവി 40 ശതമാനം ആയി കുറഞ്ഞതായും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ മൂന്ന് മാസം ഗർഭിണി ആയിരുന്നതിനാൽ ദേവികയ്ക്ക് ഇതിനുള്ള മരുന്നുകൾ കഴിക്കാനും കഴിഞ്ഞിരുന്നില്ല. വിവാഹ ശേഷം ഗോപീകൃഷ്ണൻ ദേവികയെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവായിരുന്നു എന്ന് ഫോർട്ട് പൊലീസ് പറഞ്ഞു. സ്ത്രീധന പീഡന നിയമപ്രകാരം ഉൾപ്പടെ കേസ് എടുത്ത ഫോർട്ട് പൊലീസ് ഗോപീകൃഷ്ണന്‍റെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.
advertisement
വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേവികയെ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് വീട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് യുവതിയുടെ അച്ഛൻ ഷാജി ഫോർട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ഗോപീകൃഷ്ണന്‍റേയും ദേവികയുടെ വിവാഹം 2021 സെപ്റ്റംബർ 16 നാണ് നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് സി.ഐ. രാകേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിന്‍റെ കൊടിയ പീഡനം ആണ് മരണത്തിനു കാരണം എന്ന് മനസ്സിലായത്
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം നേരിട്ടു'; തിരുവനന്തപുരത്ത് ഗർഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റിൽ
Next Article
advertisement
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക്
സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക്
  • 2025-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലാസ്ലോ ക്രാസ്നഹോർകൈയ്ക്ക് ലഭിച്ചു.

  • ക്രാസ്നഹോർകൈയുടെ കൃതികൾക്ക് 2015-ൽ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ലഭിച്ചിരുന്നു.

  • സാത്താൻടാങ്കോ, ദി മെലങ്കലി ഓഫ് റെസിസ്റ്റൻസ് എന്നിവ ക്രാസ്നഹോർകൈയുടെ പ്രധാന കൃതികളാണ്.

View All
advertisement