• HOME
  • »
  • NEWS
  • »
  • crime
  • »
  • തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ കസ്റ്റഡിയിൽ

തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാൾ കസ്റ്റഡിയിൽ

കൊല്ലം സ്വദേശിയായ പ്രതിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    കൊല്ലം: തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിക്കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാ(28) ണ് പിടിയിലായത്. പ്രതിയെ റെയിൽവേ പൊലീസ് പിടികൂടിയത് ചെങ്കോട്ടയിൽ നിന്ന്. പ്രതിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

    തെങ്കാശിയിലെ പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിയായ കൊല്ലം സ്വദേശിനിയ്ക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. കല്ല് കൊണ്ട് മുഖത്തിടിച്ച് ട്രാക്കിലൂടെ വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമം നടത്തി. ഷർട്ട് ധരിക്കാതെ കാക്കി പാന്റ്സ് ഇട്ട ആളാണ് ആക്രമിച്ചതെന്നു യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.

    Also Read-‘വന്നത് റേപ്പിന്; നടക്കാതെ വന്നപ്പോൾ കൊല്ലാനായിരുന്നു പദ്ധതി’; പീഡനശ്രമത്തിന് ഇരയായ മലയാളി ഗേറ്റ്കീപ്പർ

    ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി യുവതി മൊഴി നൽകി. യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകര്‍ എത്തിയത്. എന്നാല്‍ ആളുകൂടിയ സാഹചര്യത്തില്‍ പ്രതി ഓടിപ്പോയെന്ന് പ്രദേശത്തെ സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.

    Also Read-തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം അന്വേഷിക്കാൻ റെയിൽവേ പ്രത്യേക സംഘം

    റെയിൽവേ ഡി എസ് പി പൊന്നുസ്വാമിയുടെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. പിടിയിലായ പ്രതിയ്ക്കെതിരെ കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും സമാനമായ കേസ് നിലവിലുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

    Published by:Jayesh Krishnan
    First published: