കൊച്ചിയിൽ യുവതിയെ തലയ്ക്കടിച്ചു കൊന്ന ഭർത്താവ് പൊലീസ് സ്റ്റേഷനിൽ
Last Updated:
കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന
കൊച്ചി: ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കൊച്ചി സ്വദേളി ആന്റെണിയാണ് കീഴടങ്ങിയത്. ഇയാളുടെ ഭാര്യ നെട്ടൂർ സ്വദേശിനി ബിനിയാണ് കൊല്ലപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കൃത്യത്തിന് പിന്നാലെ ആന്റണി പനങ്ങാട് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Location :
First Published :
May 26, 2019 7:18 AM IST


