കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: 'രേഷ്മ ഗർഭിണിയാണെന്ന് അറിഞ്ഞില്ല, എന്നെ പൊട്ടനാക്കിയ അവളെ ഇനി വേണ്ട': ഭർത്താവ് വിഷ്ണു

Last Updated:

രേഷ്മ ഗര്‍ഭിണിയായിരുന്നെന്നോ കുഞ്ഞു ജനിച്ചെന്ന കാര്യമോ തനിക്ക് അറിയില്ലായിരുന്നുവെന്നും വിഷ്ണു

രേഷ്മ
രേഷ്മ
കൊല്ലം: കല്ലുവാതുക്കല്‍ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പ്രതിയായ ഭാര്യ രേഷ്മയ്ക്കെതിരെ ഭർത്താവ് വിഷ്ണു രംഗത്ത്. രേഷ്മ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. അവൾ പ്രവസപിച്ച കുഞ്ഞിനയാണ് ഉപേക്ഷിച്ചതെന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് ഭര്‍ത്താവ് വിഷ്ണു പറയുന്നു.
ഫേസ്ബുക്കിലും വാട്സാപ്പിലും രേഷ്മ ഏറെ നേരം ചെലവിടുന്നത് സംബന്ധിച്ച് താനുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വിഷ്ണു പറയുന്നു. ഫേസ്ബുക്ക് സൗഹൃദത്തെ ചൊല്ലി രേഷ്മയുമായി തര്‍ക്കിച്ചിട്ടുണ്ട്. ഇതിനെ താൻ എതിർത്തിരുന്നതായും വിഷ്ണു പറയുന്നു. ഒരിക്കൽ ഇതേ ചൊല്ലി വഴക്ക് ഉണ്ടായപ്പോൾ രേഷ്മയുടെ സ്മാർട്ഫോൺ താൻ നശിപ്പിച്ചു. പിന്നീട് രേഷ്മയ്ക്ക് പുതിയൊരു ഫോൺ വാങ്ങി നൽകുകയായിരുന്നുവെന്നും വിഷ്ണു പറഞ്ഞു.
എന്നാല്‍ രേഷ്മ ഗര്‍ഭിണിയായിരുന്നെന്നോ കുഞ്ഞു ജനിച്ചെന്ന കാര്യമോ തനിക്ക് അറിയില്ലായിരുന്നുവെന്നും വിഷ്ണു പറയുന്നു. ഇത്രയും കാലം എന്നെ പൊട്ടനാക്കിയ രേഷ്മയെ ഇനി തനിക്ക് വേണ്ടെന്നും വിഷ്ണു പറഞ്ഞു.
advertisement
അതേസമയം ചോരകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ രേഷ്മ കുറ്റം സമ്മതിച്ചെങ്കിലും കേസിൽ ഇനിയും വ്യക്തത വരാനുണ്ടെന്ന് പൊലീസ് പറയുന്നു. രേഷ്മ രണ്ടു ഫേസ്ബുക്ക് അക്കൌണ്ടുകളിൽനിന്ന് കാമുകനുമായി സംസാരിച്ചിരുന്നു. എന്നാൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലും രേഷ്മയുടെ കാമുകനെ കണ്ടെത്താനായിട്ടില്ല. രേഷ്മ ചാറ്റ് ചെയ്തെന്ന് പറയപ്പെടുന്ന അക്കൌണ്ടിന്‍റെ ഉടമയെ കണ്ടെത്താൻ വാട്സാപ്പിന്‍റെയും ഫേസ്ബുക്കിന്‍റെ സഹായം തേടിയിരിക്കുകയാണ് പൊലീസ്.
advertisement
കരിയില കൂട്ടത്തിനിടയിൽ ഉപേക്ഷിച്ച കുഞ്ഞു മരിച്ച സംഭവത്തിൽ അമ്മയുടെ ഫേസ്ബുക്ക് സുഹൃത്തായ യുവാവിന്റെ പേര് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശി അനന്ദു എന്ന പേരിലെ ഐഡിയിലുള്ള ആളുമായാണ് രേഷ്മ സംസാരിച്ചിരുന്നത് എന്ന് കണ്ടെത്തി. എന്നാൽ ഈ വ്യക്തി എവിടെയാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വർക്കലയിലും പരവൂരും ഇരുവരും കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും മനസ്സിലായി. കോവിഡ് ബാധിതയായതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും സാധിച്ചിട്ടില്ല.
രേഷ്മ നൽകിയ മൊഴിയനുസരിച്ചാണ് അനന്ദുവെന്ന പേര് അന്വേഷണ സംഘം ഫേസ്ബുക്കിൽ തിരഞ്ഞത്. ഫേസ്ബുക്ക് സുഹൃത്തിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മയുടെ മൊഴി. കൊല്ലം സ്വദേശിയാണ് അനന്ദുവെന്ന അക്കൗണ്ടിൻ്റെ ഉടമയെന്ന് അന്വേഷണ സംഘം കരുതുന്നു. വർക്കലയിലേക്കും പരവൂരിലേക്കും കൂടിക്കാഴ്ചയ്ക്കായി രേഷ്മയെ വിളിച്ച സന്ദേശങ്ങൾ കണ്ടെത്തി. എന്നാൽ, ഇരു സ്ഥലങ്ങളിലേക്കും രേഷ്മ എത്തിയെങ്കിലും അജ്ഞാത സുഹൃത്ത് അവിടെ എത്തിയില്ലെന്ന് പിന്നീടുള്ള സന്ദേശങ്ങൾ വഴി കരുതുന്നു. ഇതുവരെ ഫേസ്ബുക്ക് സുഹൃത്തിനെ കണ്ടിട്ടില്ലെന്നാണ് രേഷ്മയുടെയും മൊഴി.
advertisement
കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ഫേസ്ബുക്കിനെ സമീപിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ആലോചന. കോവിഡ് ബാധിതയായതിനാൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത ആര്യയുടെ സിം കാർഡാണ് രേഷ്മ ഉപയോഗിച്ചിരുന്നത്. ആര്യയ്ക്കോ ആത്മഹത്യ ചെയ്ത മറ്റൊരു യുവതി ഗ്രീഷ്മയ്ക്കോ ഫേസ്ബുക്കിലെ അനന്ദുവുമായി നേരത്തെ ബന്ധമുണ്ടായിരുന്നോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: 'രേഷ്മ ഗർഭിണിയാണെന്ന് അറിഞ്ഞില്ല, എന്നെ പൊട്ടനാക്കിയ അവളെ ഇനി വേണ്ട': ഭർത്താവ് വിഷ്ണു
Next Article
advertisement
കോട്ടയത്ത് വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപം വാക്കത്തി; ദുരൂഹത
കോട്ടയത്ത് വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ; മൃതദേഹത്തിന് സമീപം വാക്കത്തി; ദുരൂഹത
  • കോട്ടയത്ത് വീട്ടമ്മ ലീന ജോസി കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

  • വീട്ടമ്മയുടെ മൃതദേഹത്തിന് സമീപം വാക്കത്തിയും കറിക്കത്തിയും കണ്ടെത്തിയതോടെ ദുരൂഹതയെന്ന് സംശയം.

  • സംഭവത്തിൽ വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തത വരികയുള്ളൂവെന്ന് ഏറ്റുമാനൂർ പോലീസ്.

View All
advertisement