10 ലക്ഷം കൈക്കൂലി വാങ്ങാൻ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് വന്ന ഐഒസി ഡെ.ജനറൽ മാനേജർ അലക്സ് പിടിയിൽ

Last Updated:

ഉപഭോക്താക്കളെ മാറ്റാതിരിക്കാനാണ് ഗ്യാസ് ഏജൻസി ഉടമയോട് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്

News18
News18
തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യു അറസ്റ്റിൽ. കവടിയാറിലെ ഗ്യാസ് ഏജൻസി ഉടമയുടെ വീട്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് സംഘം ഐഒസി ഡെപ്യൂട്ടി ജനറൽ മാനേജറെ പിടികൂടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പനമ്പള്ളി നഗറിലുള്ള ഐഓസി ഓഫീസിൽ സെയില്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജറായി ജോലി ചെയ്‌തത്‌ വരികയായിരുന്നു അലക്‌സ് മാത്യു. തിരുവനന്തപുരം വിജിലൻസ് യൂണിറ്റാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കവടിയാര്‍ സ്വദേശി മനോജിന്റെ പരാതിയിന്മേലാണ് നടപടി. ഇയാൾ പരാതിക്കാരനില്‍ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരനില്‍ നിന്നും അലക്സ് മാത്യു മുൻപ് പലതവണ തിരിച്ച് തരാമെന്ന വ്യാജേന പണം വാങ്ങിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ഏറ്റവും ഒടുവിൽ വീട്ടിൽ എത്തിയാണ് അലക്സ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. തിരുവനന്തപുരം കടയ്ക്കലില്‍ വൃന്ദാവന്‍ ഏജന്‍സീസ് എന്ന പേരില്‍ ഗ്യാസ് ഏജന്‍സി നടത്തിവരികയാണ് പരാതിക്കാരൻ. നിലവിൽ ഈ പ്രദേശത്ത് പുതുതായി മൂന്ന് ഏജന്‍സികൾ കൂടി വന്നിട്ടുണ്ട്. പുതിയ ഏജന്‍സിവരുമ്പോള്‍ പഴയ ഏജന്‍സിയില്‍ നിന്നുള്ള ഉപഭോക്താക്കളെ പുതിയ ഏജന്‍സികളിലേക്ക് വിഭജിച്ച് കൊടുക്കുന്ന ജോലി അലക്‌സ് മാത്യുവിന്റേതാണ്. 50000 ഉപഭോക്താക്കളുള്ള മനോജിന്റെ ഏജന്‍സിയില്‍ നിന്ന് 25000 പേരെ മറ്റ് ഏജന്‍സികള്‍ക്ക് വിഭജിച്ച് നല്‍കി. ഇനിയും ഉപഭോക്താക്കളെ മറ്റ് ഏജന്‍സികള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അലക്‌സ് മാത്യു രണ്ട് മാസം മുമ്പ് മനോജില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതോടെയാണ് മനോജ് വിജിലന്‍സിന് പരാതി നല്‍കിയത്.ശനിയാഴ്ച തിരുവനന്തപുരത്തെത്തുമ്പോള്‍ പണം തരണം എന്ന് അലക്‌സ് മനോജിനോട് പറഞ്ഞിരുന്നു. തത്കാലം രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് പ്രതിയെ മനോജ് തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വെച്ച് പണം വാങ്ങിയപ്പോഴാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുകയും അലക്‌സിനെ തെളിവോടെ പിടികൂടുകയും ചെയ്തത്.
advertisement
അതേസമയം, പ്രതി അലക്സ്‌ മാത്യുവിന്റെ വാഹനത്തിൽ നിന്നും ഒരു ലക്ഷം രൂപ കൂടി വിജിലൻസ് കണ്ടെടുത്തു. തിരുവനന്തപുരം വരുന്ന വഴി മറ്റൊരാളിൽ നിന്നും കൈക്കൂലി വാങ്ങിയതായി സംശയിക്കുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
10 ലക്ഷം കൈക്കൂലി വാങ്ങാൻ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് വന്ന ഐഒസി ഡെ.ജനറൽ മാനേജർ അലക്സ് പിടിയിൽ
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement