Jayasurya| ജയസൂര്യ ചോദ്യം ചെയ്യലിനായി ഹാജരായി; ഉദ്യോഗസ്ഥർ എത്തും മുമ്പേ സ്റ്റേഷനിലെത്തി
- Published by:ASHLI
- news18-malayalam
Last Updated:
സ്റ്റേഷനില്‍ ഹാജരായ ജയസൂര്യയെ മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കാനാണ് സാധ്യത
ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര്യ പോലീസ് സ്റ്റേഷനിൽ ഹാജരായി. മാധ്യമശ്രദ്ധ ഒഴിവാക്കുന്നതിനായി ഉദ്യോഗസ്ഥർ എത്തുന്നതിനുമുമ്പ് രാവിലെ 8.15 ഓടെ നടൻ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ എത്താത്തതിനാൽ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ടില്ല. 11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരാവാനായിരുന്നു പോലീസ് നിർദ്ദേശം.
സെക്രട്ടറിയേറ്റിൽ വച്ചു നടന്ന സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന കൊച്ചി, ആലുവാ സ്വദേശിനിയായ നടിയുടെ പരാതിയിൽ എടുത്ത കേസിലാണ് ജയസൂര്യ ചോദ്യം ചെയ്യലിനായി ഹാജരായത്.
സംഭവത്തിൽ രണ്ടുമാസം മുൻപാണ് നടി പോലീസിന് പരാതി നൽകിയത്. 2008ൽ ബാലചന്ദ്രൻ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് നടൻ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സെക്രട്ടറിയേറ്റിൽ വെച്ചായിരുന്നു ഷൂട്ടിംഗ് നടന്നത്.
ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ നിന്ന് വരുമ്പോൾ തന്നെ പുറകിൽ നിന്നും കടന്നു പിടിച്ചതായും പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ നടി പറയുന്നു. കൂടാതെ വൈകിട്ട് നടൻ തന്നെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചതായും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ ഇതെല്ലാം ജയസൂര്യ നിഷേധിച്ചിരുന്നു.
advertisement
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കുറ്റമാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ സ്വീകരിച്ച നിലപാട്. ഇന്ന് സ്റ്റേഷനില്‍ ഹാജരായ ജയസൂര്യയെ മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കാനാണ് സാധ്യത.
Location :
Thiruvananthapuram,Kerala
First Published :
October 15, 2024 11:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Jayasurya| ജയസൂര്യ ചോദ്യം ചെയ്യലിനായി ഹാജരായി; ഉദ്യോഗസ്ഥർ എത്തും മുമ്പേ സ്റ്റേഷനിലെത്തി


