advertisement

Kerala Gold Rate| സ്വർണവില ഇന്ന് കൂടിയോ? കുറഞ്ഞോ?; നിരക്ക് അറിയാം

Last Updated:

വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്

(Image: AI Generated)
(Image: AI Generated)
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്നലെ (ഫെബ്രുവരി 6, വെള്ളിയാഴ്ച) ഉച്ചയ്ക്ക് 22 കാരറ്റ് പവന് 1,12,720 രൂപയായിരുന്ന സ്വർണവില ഇന്ന് 1,14,840 രൂപയിലെത്തി. ഒറ്റദിവസത്തെ വ്യത്യാസത്തിൽ മാത്രം 2,120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു ഗ്രാമിന് 265 രൂപ ഉയര്‍ന്ന് 14,355 രൂപയിലേക്കും വിലയെത്തി. വെള്ളിവിലയിലും വര്‍ധനവ് തന്നെയാണ് ഇന്ന് സംഭവിച്ചത്. ഒരു ഗ്രാം വെള്ളിക്ക് 5 രൂപ ഉയര്‍ന്ന് 285 രൂപയിലേക്കും, ഒരു കിലോ വെള്ളിക്ക് 5,000 രൂപ ഉയര്‍ന്ന് 2,85,000 രൂപയിലേക്കും വിലയെത്തി.
വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ സ്വർണവിലയിലുണ്ടാകുന്ന ഈ വൻ കുതിച്ചുചാട്ടം സാധാരണക്കാരെയും സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
advertisement
വരും ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ പ്രകടമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| സ്വർണവില ഇന്ന് കൂടിയോ? കുറഞ്ഞോ?; നിരക്ക് അറിയാം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement