advertisement

ബിജെപി നേടാൻ ഇറങ്ങുന്ന 30 മണ്ഡലങ്ങൾ ഏതൊക്കെ? തന്ത്രങ്ങൾക്ക് രൂപം നൽകാൻ പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ

Last Updated:

എൻഡിഎ മുന്നണിയുടെ വികസന നേട്ടങ്ങളും വിശ്വാസ്യതയും ഉയർത്തിക്കാട്ടി ഈ വോട്ടുകൾ നേടിയെടുക്കണമെന്ന് നിതിൻ നവീൻ ആവശ്യപ്പെട്ടു

News18
News18
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണ്ണായക മുന്നേറ്റം ലക്ഷ്യമിട്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 30 ശതമാനത്തിലധികം വോട്ട് വിഹിതം ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങളിൽ എന്തുവിലകൊടുത്തും വിജയം ഉറപ്പിക്കാൻ അദ്ദേഹം പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി. കൊച്ചിയിൽ നടന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് ബിജെപിയുടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് അദ്ദേഹം രൂപം നൽകിയത്.
ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ നിലവിൽ ഒരു മുന്നണിയോടും കൂറില്ലാതെ നിൽക്കുന്ന 10 ശതമാനത്തോളം വരുന്ന 'സ്വിങ് വോട്ടുകളെ' (swing votes) ലക്ഷ്യം വെക്കാനാണ് പാർട്ടിയുടെ തീരുമാനം. എൻഡിഎ മുന്നണിയുടെ വികസന നേട്ടങ്ങളും വിശ്വാസ്യതയും ഉയർത്തിക്കാട്ടി ഈ വോട്ടുകൾ നേടിയെടുക്കണമെന്ന് നിതിൻ നവീൻ ആവശ്യപ്പെട്ടു. ശബരിമലയിലെ 'സ്വർണ്ണക്കൊള്ളയും' നരേന്ദ്ര മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുമായിരിക്കും പ്രധാന പ്രചാരണ വിഷയങ്ങൾ. ശബരിമലയെ തകർക്കാൻ എൽഡിഎഫും യുഡിഎഫും കൈകോർക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, കുറ്റക്കാർക്കെതിരെ ബിജെപി ശക്തമായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.
advertisement
മണ്ഡലങ്ങളുടെ ചുമതലക്കാരുടെ (പ്രഭാരിമാർ) യോഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയത്തെക്കുറിച്ചും ഗൗരവമായ ചർച്ചകൾ നടന്നു. ജനപ്രിയരും മികച്ച പ്രതിച്ഛായയുള്ളവരുമായ വ്യക്തികളെയാകും പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളാക്കുക. ആദ്യഘട്ട പട്ടിക ഉടൻ പുറത്തിറക്കി പ്രവർത്തനം ഊർജ്ജിതമാക്കാനാണ് തീരുമാനം. ഇരുമുന്നണികളുടെയും അഴിമതിയും പ്രീണന രാഷ്ട്രീയവും ജനമധ്യത്തിൽ തുറന്നുകാട്ടാൻ അടുത്ത 90 ദിവസത്തെ തീവ്ര പ്രചാരണ പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലായിരുന്നു യോഗങ്ങൾ നടന്നത്. നെടുമ്പാശേരിയിലെ കോർ കമ്മിറ്റി യോഗത്തിന് ശേഷം തുഷാർ വെള്ളാപ്പള്ളി, സാബു ജേക്കബ് തുടങ്ങിയ എൻഡിഎ ഘടകകക്ഷി നേതാക്കളുമായും നിതിൻ നവീൻ ചർച്ചകൾ നടത്തി. തൃശൂരിലെ പരിപാടികൾക്ക് ശേഷം അദ്ദേഹം ഇന്ന് ഡൽഹിയിലേക്ക് മടങ്ങും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിജെപി നേടാൻ ഇറങ്ങുന്ന 30 മണ്ഡലങ്ങൾ ഏതൊക്കെ? തന്ത്രങ്ങൾക്ക് രൂപം നൽകാൻ പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ
Next Article
advertisement
ബിജെപി നേടാൻ ഇറങ്ങുന്ന 30  മണ്ഡലങ്ങൾ ഏതൊക്കെ? തന്ത്രങ്ങൾക്ക് രൂപം നൽകാൻ പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ
ബിജെപി നേടാൻ ഇറങ്ങുന്ന 30 മണ്ഡലങ്ങൾ ഏതൊക്കെ? തന്ത്രങ്ങൾക്ക് രൂപം നൽകാൻ പാർട്ടി അധ്യക്ഷൻ നിതിൻ നവീൻ
  • കേരളത്തിൽ 30 ശതമാനത്തിലധികം വോട്ട് ലഭിച്ച 30 മണ്ഡലങ്ങളിൽ വിജയം ലക്ഷ്യമിടുന്നു ബിജെപി

  • എൻഡിഎയുടെ വികസന നേട്ടങ്ങളും വിശ്വാസ്യതയും ഉയർത്തിക്കാട്ടി സ്വിങ് വോട്ടുകൾ നേടാൻ തന്ത്രം

  • ശബരിമല സ്വർണ്ണക്കൊള്ളയും മോദി സർക്കാരിന്റെ വികസനവും പ്രധാന പ്രചാരണ വിഷയങ്ങളാകും

View All
advertisement