മുംബൈയിൽ ബധിരയും മൂകയുമായ പെൺകുട്ടി ബലാത്സംഗത്തിനിരയായി: രണ്ട് പേർ അറസ്റ്റിൽ

തനിക്കുണ്ടായ പീഡനാനുഭവം തുടർന്ന് യുവതി പൊലീസിനോട് എഴുതി വിവരിച്ചു.

news18
Updated: October 9, 2019, 10:33 AM IST
മുംബൈയിൽ ബധിരയും മൂകയുമായ പെൺകുട്ടി ബലാത്സംഗത്തിനിരയായി: രണ്ട് പേർ അറസ്റ്റിൽ
News 18
  • News18
  • Last Updated: October 9, 2019, 10:33 AM IST
  • Share this:
മുംബൈ: മഹാരാഷ്ട്രയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത രണ്ട് യുവാക്കൾ അറസ്റ്റില്‍ താനെ സ്വദേശികളായ ലഖൻ കാലെ (20) സുഹൃത്ത് സന്ദീപ് ഖുറാഡെ (22) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ബന്ദ്രയിലെ ഒരു റെസിഡന്‍ഷ്യൽ സൊസൈറ്റിയിലെ വീടുകളില്‍ സഹായി ആയി നിൽക്കുന്ന 25കാരിയായ യുവതിയാണ് പീഡനത്തിനിരയായത്.

Also Read-കൂടത്തായി; ഭൂമി തട്ടിപ്പിന് സഹായിച്ച ഉദ്യോഗസ്ഥയുടെ കുഞ്ഞിനെയും ജോളി കൊലപ്പെടുത്താൻ ശ്രമിച്ചു

ഇക്കഴിഞ്ഞ ഞായാറാഴ്ചയായിരുന്നു സംഭവം. ഹൗസിംഗ് സൊസൈറ്റിൽ നിന്ന് പുറത്തേക്കിറങ്ങിയ യുവതി അപ്രത്യക്ഷയാവുകയായിരുന്നു. ഇവരെ തിരികെ കാണാത്തതിനെ തുടർന്ന് ജോലിക്ക് നിന്ന് വീട്ടിലെ ആളുകൾ വീട്ടുകാരെ അറിയിച്ചു. തുടർന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ മൊബൈൽ ആക്ടീവ് ആയതിനാൽ അതിലെ ടവർ ലൊക്കേഷൻ ഉപയോഗപ്പെടുത്തി താനെ റയില്‍വെ സ്റ്റേഷനിൽ നിന്നും ഇവരെ കണ്ടെത്തുകയായിരുന്നുയ അറസ്റ്റിലായ ഖുറാഡെയും യുവതിക്കൊപ്പമുണ്ടായിരുന്നു. തനിക്കുണ്ടായ പീഡനാനുഭവം തുടർന്ന് യുവതി പൊലീസിനോട് എഴുതി വിവരിച്ചു.

Also Read ജോളി ചതിച്ചു'; പണം മടക്കി നൽകിയിരുന്നെന്ന് സി.പി.എം മുൻ എൽ.സി സെക്രട്ടറി മനോജ്

ചോദ്യം ചെയ്യലിൽ യുവതിയെ പീഡനത്തിനിരയായതായി സന്ദീപ് സമ്മതിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാലെയും പിടിയിലാകുന്നത്. ഒരു സുഹൃത്ത് വഴി പരിചയപ്പെട്ട പെൺകുട്ടിയെ നേരത്തെ അറിയാമായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നുമാണ് സന്ദീപ് പൊലീസിനോട് പറഞ്ഞത്. മാതാപിതാക്കളെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഞായറാഴ്ച യുവതിയെ കൂട്ടിക്കൊണ്ടുപോയത്. മാതാപിതാക്കൾ നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ തിരികെ ജോലിസ്ഥലത്തേക്കെത്തിക്കാൻ കാലെയോട് ആവശ്യപ്പെട്ടു. എന്നാൽ യുവതിയെ താനെയിലെ മുറിയിലെത്തിച്ച് കാലെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ഖുറാഡെ യുവതിയെ ജോലി സ്ഥലത്തേക്കെത്തിക്കുവാൻ പോകുന്നതിനിടെ വഴിയിൽ വച്ച് പൊലീസ് പിടിയിലാവുകയായിരുന്നു.

യുവാക്കൾക്കെതിരെ കേസെടുത്ത പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി. ഇവരെ പതിനഞ്ചാം തീയതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

First published: October 9, 2019, 10:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading