advertisement

കുടിവെള്ള വിതരണത്തിന് കൈക്കൂലി; 16000 രൂപ വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിട‌ിയിലായി

Last Updated:

കറുകച്ചാൽ പഞ്ചായത്ത് സെക്രട്ടറി അനിത എന്‍. തോമസാണ് വിജിലൻസിൻറെ പിടിയിലായത്.

കോട്ടയം:  കുടിവെള്ളം വിതരണം ചെയ്യുന്ന കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങിയ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് സംഘത്തിന്റെ പിടിയിലായി. കറുകച്ചാൽ പഞ്ചായത്ത് സെക്രട്ടറി പനച്ചിക്കാട് പാത്താമുട്ടം കാരിക്കുളത്തില്‍ അനിത എന്‍. തോമസാണ് വിജിലൻസിൻറെ പിടിയിലായത്.
കരാറുകാരനിൽ നിന്നും 30,000 രൂപയാണ് പഞ്ചായത്ത് സെക്രട്ടറി  കൈക്കൂലി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് 16000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പനച്ചിക്കാട് പാത്താമുട്ടം കവലയില്‍ വച്ചാണ് ഇവർ വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
You may also like:കടുത്ത നടപടി എടുത്തില്ലെങ്കിൽ നാളെ അവർ യഥാർത്ഥ പള്ളികൾക്ക് നേരെയും തിരിയും [NEWS]മാഹിയിൽ മദ്യശാലകൾ വൈകാതെ തുറക്കും; കുറഞ്ഞ വില എന്ന ആകർഷണം ഇനി ഉണ്ടാകുമോ? [NEWS]കോവിഡ് പ്രതിരോധ സംവിധാനങ്ങളെ പരിഹസിക്കുന്നവർക്കെതിരെ കണ്ണൂർ കലക്ടർ [NEWS]
കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നിലനിര്‍ത്തുന്നതിനാണ് യുവാവിനോട് പഞ്ചായത്ത് സെക്രട്ടറി 30,000 രൂപ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് ഇയാൾ 9000 രൂപ പഞ്ചായത്ത് ഓഫിസില്‍ വച്ച് സെക്രട്ടറിക്ക്  കൈമാറി. എന്നാൽ ബാക്കി പണം ഉടൻ നൽകണമെന്ന് യുവാവിനോട് പഞ്ചായത്ത് സെക്രട്ടറി ഇ‌ടയ്ക്കിടെ ആവശ്യപ്പെട്ടു തുടങ്ങി. ഇതേത്തുടർന്നാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്.
advertisement
വിജിലൻസ് നിരീക്ഷണം ആരംഭിച്ചതിനു പിന്നാലെ പഞ്ചായത്ത് സെക്രട്ടറി വീണ്ടും യുവാവിനെ ഫോണിൽ വിളിച്ചു. ഇതേത്തുടർന്നാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പാത്താമുട്ടം കവലയില്‍  വിജിലന്‍സ് നൽകിയ പണവുമായെത്തിയത്.ഈ പണം ഇവർ കാറിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ വാങ്ങി. തൊട്ടുപിന്നാലെ വിജിലൻസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. ചൊവ്വാഴ്ച വിജിലന്‍സ് കോടതിയില്‍ പ്രതിയെ ഹാജരാക്കും
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുടിവെള്ള വിതരണത്തിന് കൈക്കൂലി; 16000 രൂപ വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിട‌ിയിലായി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement