കാസർഗോഡ്: മകന്റെ അടിയേറ്റ് പിതാവ് മരിച്ചു(father beaten to death).കാസർഗോഡ് (Kasaragod) അഡൂർ പാണ്ടിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണനാണ് (56) കൊല്ലപ്പെട്ടത്.
സംഭവത്തിൽ ബാലകൃഷ്ണന്റെ മകൻ നരേന്ദ്ര പ്രസാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബാലകൃഷ്ണനും നരേന്ദ്ര പ്രസാദും മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് മകൻ അച്ഛനെ കൊല്ലുന്നതിൽ കലാശിച്ചത്.
രണ്ടു ദിവസം മുമ്പ് കാണാതായ ഭർതൃമതിയായ യുവതിയുടെ മൃതദേഹം കൈപ്പത്തി അറ്റനിലയിൽ കണ്ടതിൽ ദുരൂഹത
രണ്ടു ദിവസം മുമ്പ് കാണാതായ ഭർതൃമതിയായ യുവതിയുടെ മൃതദേഹം കൈപ്പത്തി അറ്റനിലയിൽ കണ്ടതിൽ ദുരൂഹതയെന്ന് ആരോപണം. പട്ടാമ്പി പാലത്തിന് താഴെ ഭാരതപ്പുഴയില്‍ യുവതിയുടെ മൃതദേഹം കൈപ്പത്തി അറ്റ് അഴുകിയ നിലയില്‍ കണ്ടെത്തി സംഭവത്തിലാണ് ദുരൂഹത ഉയരുന്നത്. സംഭവത്തിൽ പൊലീസ് ഊർജിതമായി അന്വേഷിച്ച് വരികയാണ്. ഗുരുവായൂര്‍ കാരക്കാട് കുറുവങ്ങാട്ടില്‍ വീട്ടില്‍ ഹരിത (28)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് കുറച്ച് അകലെ നിന്നാണ് യുവതിയുടെ ബാഗുകളും മറ്റും ലഭിച്ചത്. യുവതിയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല.
Also Read- രണ്ടു ദിവസം മുമ്പ് കാണാതായ ഭർതൃമതിയായ യുവതിയുടെ മൃതദേഹം കൈപ്പത്തി അറ്റനിലയിൽ കണ്ടതിൽ ദുരൂഹതയെന്ന്
ഗുരുവായൂർ സ്വദേശിനിയായ യുവതി പട്ടാമ്പിയിൽ എന്തിനാണ് എത്തിയതെന്ന് കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിരുന്നു. അതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതി ഉപയോഗിച്ചിരുന്ന ഫോൺ കാണാതായതുമുതൽ ഇടയ്ക്കിടെ ഓണാകുകയും ഓഫാകുകയും ചെയ്തിരുന്നു. അവസാനമായി ഫോൺ ഓണായത് പട്ടാമ്പി ശങ്കരമംഗലം ഭാഗത്താണ്.
Also Read-പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ
എന്നാൽ അൽപ്പസമയത്തിനകം ഫോൺ ഓഫാകുകയും ചെയ്തു. ഇതോടെ ഇവിടം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച രാവിലെയാണ് പുഴയിൽ ഇറങ്ങിയ പ്രദേശവാസി യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം തീരത്തോട് ചേർന്ന പുൽക്കാടുകളോട് ചേർന്ന് കിടക്കുന്നത് കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.