Pocso | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

Last Updated:

പ്രണയം നടിച്ച് സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കൈവശപ്പെടുത്തിയത്. പിന്നീട് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

സിജി കെ സാബു
സിജി കെ സാബു
പത്തനംതിട്ട (Pathanamthitta) തിരുവല്ലയിൽ (Thiruvalla) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല കൊഴുവേലിൽ സിജി കെ സാബു ( 25 ) ആണ് പിടിയിലായത്. കവിയൂർ സ്വദേശിനിയായ പെൺകുട്ടി നൽകിയ പരാതിയിലാണ് അറസ്റ്റ്.
പ്രണയം നടിച്ച് സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ പെൺകുട്ടിയുടെ ദൃശ്യങ്ങൾ കൈവശപ്പെടുത്തിയത്. പിന്നീട് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. പെൺകുട്ടി പൊലീസിൽ പരാതി നൽകിയതറിഞ്ഞ് സിജി കെ സാബു ഒളിവിൽ പോയിരുന്നു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചവരിൽ അഭിഭാഷകൻ മുതൽ ഓട്ടോ ഡ്രൈവർ വരെ; 11 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു
advertisement
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചുവയ്ക്കുന്നതിനും പ്രച്ചരിപ്പിക്കുന്നതിനുമായി ഉപയോഗിച്ച 11 മൊബൈൽ ഡിവൈസുകൾ/മെമ്മറി കാർഡുകൾ പൊലീസ് പിടിച്ചെടുത്തു. കൊല്ലം റൂറൽ പൊലീസാണ് അഭിഭാഷകൻ, ഐജി ജീവനക്കാരൻ, ഓട്ടോ ഡ്രൈവർ തുടങ്ങിയവരുടെ മൊബൈൽഫോൺ ഉപകരണങ്ങൾ പിടിച്ചെടുത്തത്. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായാണ് കൊല്ലം റൂറൽ പൊലീസും ഇന്ന് വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത്.
വിവിധ സ്ഥലങ്ങളിൽ നിന്നായി കുട്ടികളുടെ അശ്‌ളീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതായും ഡൌൺലോഡ് ചെയ്തു സൂക്ഷിക്കുന്നതായും ലഭിച്ച വിശ്വസനീയമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ. ബി. രവി ഐ.പി.എസിന്‍റെ നിർദേശാനുസരണം ആണ് റെയ്ഡ് നടത്തിയത്. അഡിഷണൽ എസ്.പി മധുസൂദനന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ജില്ലയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെയും വിവിധ പോലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഓ. മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ റെയ്‌ഡിൽ പങ്കെടുത്തു.
advertisement
അടയ്ക്ക വില്‍ക്കാനെത്തിയ 12കാരനെ 34കാരന്‍ ലൈംഗികമായി പീഡിപ്പിച്ചതായി
അടയ്ക്ക വില്‍ക്കാനെത്തിയ 12കാരനെ ലൈംഗികമായി പീഡിപ്പിച്ച പരാതിയില്‍ പ്രതി പിടിയില്‍. പാലക്കാട് മണ്ണാര്‍ക്കാട് അലനല്ലൂര്‍ ഉണ്ണിയാല്‍ കര്‍ക്കിടാംകുന്ന് സ്വദേശി ഹംസ (34) ആണ് അറസ്റ്റിലായത്. ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവ നടക്കുന്നത് പള്ളിക്കുന്ന് ആവണക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു പ്രതി. ഇതിനിടയിലാണ് മണ്ണാര്‍ക്കാട് അടയ്ക്ക വില്‍ക്കാനെത്തിയ പന്ത്രണ്ട് വയസ്സുകാരനെ ഇയാള്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ കരുവാരക്കുണ്ട് സ്റ്റേഷനിലും സമാനമായ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ കെ.ആര്‍. ജസ്റ്റിന്‍, സുരേഷ് ബാബു, എ.എസ്.ഐ. വിജയ് മണി, സി.പി.ഒ.മാരായ നസീം, റമീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Pocso | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement