advertisement

സ്ത്രീകളെ ജോലിക്കെടുക്കാൻ മടിക്കും'; ആർത്തവ അവധി ഹർജിയിൽ സുപ്രീം കോടതി

Last Updated:

തൊഴിലിടങ്ങളിൽ നിർബന്ധിത ആർത്തവ അവധി നൽകുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി

News18
News18
ന്യൂഡൽഹി: തൊഴിലിടങ്ങളിൽ നിർബന്ധിത ആർത്തവ അവധി നൽകുന്നത് സ്ത്രീകളുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കിയാൽ സ്വകാര്യ മേഖലയുൾപ്പെടെ സ്ത്രീകളെ ജോലിക്കെടുക്കാൻ ആളുകൾ മടിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. ആർത്തവ അവധി നിർബന്ധമാക്കികൊണ്ട് നിയമം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർ‍ജിയിലാണ് കോടതി നിരീക്ഷണം.
ആർത്തവം എന്നത് മോശം കാര്യമാണെന്ന ചിന്താ​ഗതി തൊഴിലുടമകൾക്കിടയിൽ വളരാൻ സാധ്യതയുണ്ട്. ഇത്തരമൊരു നിയമം വന്നാൽ അവർ സ്ത്രീകളെ ജോലിക്കെടുക്കാൻ വിമുഖത കാണിക്കും. തൊഴിലുടമകളുടെ നിലപാട് പരി​ഗണിക്കാതെ ഇത്തരമൊരു നിയമം നിർബന്ധമാക്കിയാൽ ജുഡീഷ്യറിയിലോ സർക്കാർ സർവീസിലോ പോലും സ്ത്രീകൾക്ക് ജോലി ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ സർവകലാശാലകളിൽ ആർത്തവ അവധി അനുവദിച്ച കാര്യം മുതിർന്ന അഭിഭാഷകൻ കോടതിയിൽ പരാമർശിച്ചു. പല സ്വകാര്യ കമ്പനികളും ഇത്തരത്തിൽ ആർത്തവ അവധി നൽകുന്നുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ, സ്വമേധയാ സ്വീകരിക്കുന്ന നയങ്ങൾ സ്വാഗതാർഹമാണെന്നും നിയമം വഴി അത്തരം വ്യവസ്ഥകൾ നിർബന്ധമാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഇതിന് മറുപടി നൽകി.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
സ്ത്രീകളെ ജോലിക്കെടുക്കാൻ മടിക്കും'; ആർത്തവ അവധി ഹർജിയിൽ സുപ്രീം കോടതി
Next Article
advertisement
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
ഫാത്തിമ തെഹ്‌ലിയക്കായി വെൽഫെയർ പാർട്ടി കൺവെൻഷൻ; മാധ്യമങ്ങൾ അറിഞ്ഞതോടെ സ്ഥാനാർത്ഥി ആശുപത്രിയിൽ 
  • വെൽഫെയർ പാർട്ടി കൺവൻഷനിൽ ഫാത്തിമ തെഹ്‌ലിയയുടെ അഭ്യസാനത്തിൽ മാധ്യമങ്ങൾ എത്തിയതോടെ പിൻവാങ്ങി

  • അനാരോഗ്യം കാരണം ഫാത്തിമ തെഹ്‌ലിയ കൺവൻഷനിൽ പങ്കെടുക്കാതിരുന്നതെന്ന് വിശദീകരണം നൽകി

  • ഫാത്തിമ തെഹ്‌ലിയക്ക് സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

View All
advertisement