അടൂർ സീറ്റില്ല; പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി പാർട്ടി സ്ഥാനങ്ങൾ രാജിവച്ചു
- Published by:meera_57
- news18-malayalam
Last Updated:
കേരളത്തിലാകെ നീതിക്കായി ശബ്ദമുയർത്തുന്ന വി.ഡി. സതീശനോട് പാർട്ടിക്കുള്ളിലും നീതി വേണ്ടേ എന്ന ചോദ്യവുമായി ബാബു ദിവാകരൻ
പാർട്ടി സ്ഥാനങ്ങൾ രാജിവച്ച് അടൂരിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ കറുപ്പണിഞ്ഞ് നഗരസഭാ മുൻ ചെയർമാൻ കൂടിയായ ഡിസിസി ജനറൽ സെക്രട്ടറി ബാബു ദിവാകരന്റെ പ്രതിഷേധം. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന് രാജിക്കത്ത് നൽകിയതിന് പിന്നാലെയാണ് പരസ്യ പ്രതിഷേധം. പാർട്ടിയിലെ എല്ലാ ചുമതലകളും രാജിവയ്ക്കുന്നതായി ബാബു ദിവാകരൻ പ്രസ്താവിച്ചു.അഡ്വക്കേറ്റ് സി.വി. ശാന്തകുമാർ സ്ഥാനാർത്ഥിയാകും എന്ന സൂചനയ്ക്ക് പിന്നാലെയായിരുന്നു ബാബു ദിവാകരന്റെ രാജി.
കേരളത്തിലാകെ നീതിക്കായി ശബ്ദമുയർത്തുന്ന വി.ഡി. സതീശനോട് പാർട്ടിക്കുള്ളിലും നീതി വേണ്ടേ എന്ന് ചോദിക്കുകയാണ് ബാബു ദിവാകരൻ. സംവരണ മണ്ഡലങ്ങളിൽ എന്തുമാകാമെന്നാണോ കോൺഗ്രസ് നിലപാട്. പദവികൾ രാജിവച്ചെങ്കിലും, മറ്റു പാർട്ടികളിലേക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിച്ചാൽ, രാജി പിൻവലിക്കുമെന്നും ഓഫറുണ്ട്.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എം.ജി. കണ്ണനെ പരാജയപ്പെടുത്തിയാണ് ചിറ്റയം ഗോപകുമാർ വിജയിച്ചത്. കണ്ണൻ മരിച്ചതിനെത്തുടർന്നാണ് പുതിയ സ്ഥാനാർത്ഥിയെ തേടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടമാക്കിയിട്ടും, സീറ്റ് ലഭിക്കാതെ പോയ കെ. സുധാകരൻ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കിയപ്പോൾ ലഭിച്ച വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനമായി അതിനെ വിലയിരുത്തി. ഡൽഹിയിലെ സ്ഥാനാർഥി നിർണയ സമ്മേളനത്തിൽ പങ്കെടുക്കാൻ നിൽക്കാതെ അദ്ദേഹം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് അതിവൈകാരികമായ ഒരു പോസ്റ്റുമായി സുധാകരൻ ഫേസ്ബുക്കിൽ എത്തിച്ചേർന്നു.
advertisement
"കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ. സുധാകരൻ തലയുയർത്തി നിൽക്കും," എന്നദ്ദേഹം പോസ്റ്റിൽ കുറിച്ചു.
Summary: DCC General Secretary Babu Divakaran, who resigned from his party posts and is also a former chairman of the municipality, protested in front of the Gandhi statue in Adoor by wearing black. The public protest came after he submitted his resignation letter to the Block Congress President after not getting a seat. Babu Divakaran stated that he was resigning from all his responsibilities in the party. Babu Divakaran's resignation came after it was indicated that Advocate C.V. Shanthakumar would be the candidate
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Mar 13, 2026 1:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അടൂർ സീറ്റില്ല; പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി പാർട്ടി സ്ഥാനങ്ങൾ രാജിവച്ചു









