വിറക് ചോദിച്ച് വീട്ടിലെത്തി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Last Updated:

സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ഇന്ന് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കോഴിക്കോട് നാദാപുരത്ത് തനിച്ച് താമസിക്കുന്ന വയോധികയെ  വീട്ടില്‍ അതിക്രമിച്ച് കയറി ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.  തൂണേരി കോടഞ്ചേരി മോറത്ത് മീത്തൽ രജീഷ് (44) ആണ് അറസ്റ്റിലായത്. പീഡന ശ്രമത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ഇന്ന് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പ്രദേശത്ത് ഹോട്ടൽ നടത്തുന്ന പ്രതി കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് വിറക് ആവശ്യപ്പെട്ട് വയോധികയുടെ വീട്ടിലെത്തിയത്. വിറക് എടുക്കാൻ അനുമതി നൽകിയ ശേഷം വീടിനകത്ത് കയറിയ വയോധികയെ പ്രതി പിന്തുടർന്ന്  ‌ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പീഡന ശ്രമത്തിനിടെ പരുക്കേറ്റ വയോധിക നാദാപുരം ഗവ.ആശുപത്രിയിൽ ചികിത്സ തേടി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിറക് ചോദിച്ച് വീട്ടിലെത്തി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
Next Article
advertisement
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
രാജ്യത്തെ ഏറ്റവും വലിയ സിപിഎം ഓഫീസ് കണ്ണൂരിൽ; അഴീക്കോടൻ സ്മാരക മന്ദിരം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
  • പുതുക്കിപ്പണിത 5 നിലകളുള്ള സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

  • പഴയ കെട്ടിടത്തിന്റെ തൂണുകളും ജാലകങ്ങളും ഉപയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമിച്ചു.

  • 15 കോടിയിലധികം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിന് അംഗങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചു.

View All
advertisement