'അഞ്ചു കൊലകൾ നടത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ച്'; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് ജോളി
Last Updated:
'അന്നമ്മയെ കൊല്ലാനുപയോഗിച്ചത് മറ്റൊരു വിഷം'
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. അഞ്ചു കൊലകള്‍ നടത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്ന് സമ്മതിച്ച ജോളി, അന്നമ്മയെ കൊല്ലാനുപയോഗിച്ചത് മറ്റൊരു വിഷമാണെന്നും അന്വേഷണ സംഘത്തോട് പറഞ്ഞു. രണ്ടു പേരെ കൂടി ലക്ഷ്യമിട്ടിരുന്നെന്നും ജോളി പറഞ്ഞതായാണ് സൂചന. ഇന്ന് പ്രതികളെ വിവിധയിടങ്ങളില്‍ എത്തിച്ചു തെളിവെടുക്കും.
കേസില്‍ ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് പ്രത്യേകം ചോദ്യം ചെയ്തു. വടകര റൂറല്‍ എസ്‍പി ഓഫീസില്‍ വച്ചാണ് പ്രതികളായ ജോളി, മാത്യു, പി പ്രജുകുമാർ എന്നിവരെ ഒറ്റയ്ക്കൊറ്റയ്ക്ക് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ജോളിയെ വടകര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഈ മാസം 16 വരെയാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
advertisement
ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിനെ ജോളി കൊലപ്പെടുത്തിയതിന് നാല് കാരണങ്ങൾ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കസ്റ്റഡി അപേക്ഷയിലാണ് ഞെട്ടിക്കുന്ന വിശദീകരണങ്ങളുള്ളത്. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം, റോയ് തോമസിന്റെ അമിത മദ്യപാനം, അമിത അന്ധവിശ്വാസം, വിവാഹേതര ബന്ധങ്ങൾ എതിര്‍ത്തതിലെ പക എന്നിവ കൊലപാതകത്തിന് കാരണമായി എന്നാണ് കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. കൊല രണ്ടും മൂന്നും പ്രതികളുടെ അറിവോടെയും സഹായത്തോടെയുമാണ് ജോളി മൊഴി നല്‍കിയതായി കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വിശദമാക്കുന്നു.
advertisement
Location :
First Published :
October 11, 2019 7:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'അഞ്ചു കൊലകൾ നടത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ച്'; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് ജോളി


