കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അമ്പരിപ്പിക്കുന്ന വിവരങ്ങളാണ് പ്രതിദിനം പുറത്തുവരുന്നത്. ഭൂമി ഇടപാടുകള്‍ നടത്തുന്നതിന് ജോളിയെ സഹായിച്ചെന്ന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥയുടെ കുഞ്ഞനെ വധിക്കാൻ ശ്രമം നടന്നെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. കുട്ടിക്ക് ഒന്നര വയസുള്ളപ്പേളാണ് അപായപ്പെടുത്താന്‍ ശ്രമം നടന്നത്. അതേസമയം സയനേഡ് തന്നെയാണോ ഉപയോഗിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
കൊല്ലപ്പെട്ട റോയിയുടെ കുടുംബത്തിലെ കുട്ടികളെ വധിക്കാൻ ജോളി പദ്ധതിയിട്ടിരുന്നെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ വധശ്രമങ്ങള്‍ ഉൾപ്പെടുത്തി പ്രത്യേക കുറ്റപത്രം തയാറാക്കുന്നതിനെ കുറിച്ചും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഇതിനായി നിയമോപദേശം ആരായും.
കൊലപാതക പരമ്പരയുടെ തുടര്‍ അന്വേഷണത്തിനായി ആറ് സംഘങ്ങളെ നിയോഗിക്കാനാണ് ക്രൈംബ്രാഞ്ച് ഉദ്ദേശിക്കുന്നത്. ഒരോ കൊലപാതക കേസും പ്രത്യേക സംഘത്തെ ഏല്‍പിക്കും. ഇതിനായി അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജില്ലയ്ക്ക് അകത്തുള്ളവരെയാണ് കൂടുതലായും പരിഗണിക്കുന്നത്.
കൊലപാതകപരമ്പര യുമായി ബന്ധപ്പെട്ട് റിയല്‍എസ്റ്റേറ്റ് സംഘങ്ങളുടെ പങ്കുംഅന്വേഷിക്കുന്നുണ്ട്. ജോളിയെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതോടെ പ്രതിപ്പട്ടിക നീളുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
Also Read ജോളി ചതിച്ചു'; പണം മടക്കി നൽകിയിരുന്നെന്ന് സി.പി.എം മുൻ എൽ.സി സെക്രട്ടറി മനോജ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime branch, Jolly koodathayi, Kerala police, Koodathaayi, Koodathaayi murder case, Koodathayi, Koodathayi murder, Koodathayi murder case, Shaju admit guilty, Who is jolly