'കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നു, ജോളിയെ ഭയന്ന് പുറത്ത് പറഞ്ഞില്ല'; കുറ്റം സമ്മതിച്ച് ഷാജു

Last Updated:

ആദ്യ ഭാര്യ സിലിയുടെയും മകളുടെയും മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് നേരത്തെ മാധ്യമങ്ങളോടും മറ്റും ഷാജു പറഞ്ഞത്

കോഴിക്കോട്: ആദ്യ ഭാര്യയുടെയും മകളുടെയും മരണത്തിൽ അസ്വാഭാവികതയില്ലെന്ന നിലപാട് തിരുത്തി ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജു. ചോദ്യംചെയ്യലിനിടെ അന്വേഷണസംഘത്തോടാണ് ഷാജു ഇക്കാര്യം പറഞ്ഞത്. ചില കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നു. താനും അപായപ്പെട്ടേക്കാമെന്ന് ഭയന്നാണ് പുറത്ത് പറയാതിരുന്നതെന്നും ഷാജു പറഞ്ഞു.
ഭാര്യയെയും മകളെയും ജോളി കൊലപ്പെടുത്തിയതാണെന്ന് അറിയാമായിരുന്നു. എന്നാൽ ജോളിയെ ഭയന്ന് ഇക്കാര്യം പുറത്ത് പറഞ്ഞില്ലെന്നുമാണ് ഷാജു മൊഴി നൽകിയത്. ആദ്യ ഭാര്യ സിലിയുടെയും മകളുടെയും മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് നേരത്തെ മാധ്യമങ്ങളോടും മറ്റും ഷാജു പറഞ്ഞത്.
നേരത്തെ ചോദ്യംചെയ്യലിനിടെയാണ് കൊലപാതകങ്ങളെക്കുറിച്ച് ഷാജുവിന് അറിയാമെന്ന് ജോളി മൊഴി നൽകിയത്. കൊലപാതകങ്ങളിൽ പങ്കില്ലെങ്കിലും ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി മൊഴി നൽകിയത്. ഇതേത്തുടർന്ന് ഇന്ന് രാവിലെ ഷാജുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
എൻ.ഐ.ടിക്ക് സമീപത്തെ മരണം; ജോളിയ്ക്കെതിരെ പുതിയ അന്വേഷണം
പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ ഒന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഷാജുവിനെ കൂടുതൽ ചോദ്യം ചെയ്യലിനായി വടകര എസ് പി ഓഫീസിലെത്തിച്ചു. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും മരണത്തെക്കുറിച്ച് സംശയം ഉയർന്നതിന തുടർന്നാണ് ക്രൈം ബ്രാഞ്ച് ഷാജുവിനെ കസ്റ്റഡിയിലെടുത്തത്. ഷാജുവിനെതിരെ നിർണായകമായ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഷാജുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
'കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നു, ജോളിയെ ഭയന്ന് പുറത്ത് പറഞ്ഞില്ല'; കുറ്റം സമ്മതിച്ച് ഷാജു
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement