കോഴിക്കോട്: ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മർദിച്ച സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് പി.കെ.അശോകനാണ് ഇന്നലെ മർദ്ദനമേറ്റത്. സിടി സ്കാൻ റിപ്പോർട്ട് ലഭിക്കാൻ വൈകിയെന്നാരോപിച്ചായിരുന്നു മർദനം.
ആറ് പേർക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരാഴ്ച്ച മുമ്പ് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചിരുന്നു. കുന്ദമംഗലം സ്വദേശിയായ യുവതിയുടെ കുഞ്ഞാണ് മരിച്ചത്.
Also Read- പൊലീസിനെ കണ്ട് ഭയന്ന യുവാവ് ഒപ്പമുണ്ടായിരുന്ന യുവതിയെ രാത്രിയിൽ റോഡിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞു
ശാരീരിക അവശതകളെ തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയായിരുന്നു. ഡോക്ടർ അനിതയാണ് യുവതിയെ ചികിത്സിച്ചിരുന്നത്. ഇതിനിടയിൽ യുവതിയുടെ സി ടി സ്കാൻ റിസൾട്ട് വൈകിയതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടി ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാർ തകർത്തു.
ഡോക്ടർ അനിതയുടെ ഭർത്താവാണ് ഹൃദ്രോഗ വിദഗ്ധനായ ഡോ. അശോകൻ. സ്ഥലത്തെത്തിയ ഡോക്ടർ അനിതയുടെ ഭർത്താവായ ഡോക്ടർ അശോകനെ ബന്ധുക്കൾ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. ആശുപത്രി അധികൃതരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.