ആലപ്പുഴ: പൊലീസിനെ കണ്ട യുവാവ് ഒപ്പമുണ്ടായിരുന്ന യുവതിയെ റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കഴിഞ്ഞദിവസം രാത്രി ബൈപാസിൽ ടോൾ പ്ലാസയ്ക്ക് സമീപമായിരുന്നു സംഭവം. ബൈക്ക് നിർത്തി ഇരുവരും സംസാരിച്ചു നിൽക്കുമ്പോഴാണ് പൊലീസ് വാഹനം കണ്ട യുവാവ് ബൈക്കെടുത്ത് കടന്നുകളഞ്ഞത്.
ബൈക്കിന് ഇൻഷുറന്‍സില്ലാത്തതിനാൽ ഭയന്ന് പോയതാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കയ്യിൽ ഫോണില്ലെന്നും യുവാവിന്റെ ഫോൺ നമ്പർ അറിയില്ലെന്നും യുവതി പറയുന്നു. പൊലീസ് പോയാൽ യുവാവ് തിരിച്ചുവരുമെന്നാണ് യുവതി പഞ്ഞത്.
Also Read-2021ൽ കൈക്കൂലി വാങ്ങിയ കാഞ്ഞിരപ്പള്ളിയിലെ 4 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
എന്നാൽ രാത്രി ആയതിനാൽ യുവതിയെ വനിതാ സ്റ്റേഷനിലേക്ക് മാറ്റി. ഒരുമിച്ച് താമസിക്കുന്നവരാണ് ഇരുവരും. എറണാകുളം സ്വദേശിയാണ് യുവാവ്. 22കാരിയായ യുവതി കൊടുങ്ങല്ലൂർ സ്വദേശിനിയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.