Gold Smuggling Case | സ്വര്‍ണ്ണകടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസിന് കസ്റ്റംസ് കേസില്‍ ജാമ്യം
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
അറസ്റ്റ് ചെയ്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കസ്റ്റംസിന് കഴിയാത്ത സാഹചര്യത്തിലാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.
കൊച്ചി: സ്വര്‍ണ്ണകടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസിന് കസ്റ്റംസ് കേസില്‍ ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റ ന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപ ബോണ്ടും രണ്ട് ആള്‍ ജാമ്യവുമാണ് വ്യവസ്ഥ. മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും വ്യവസ്ഥയുണ്ട്.
അറസ്റ്റ് ചെയ്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ കസ്റ്റംസിന് കഴിയാത്ത സാഹചര്യത്തിലാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. അതേസമയം എന്‍.ഐ.എ കേസിലും പ്രതിയായതിനാല്‍ റമീസിന് ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല. അഭിഭാഷകനായ നിരിഷ് മാത്യുവാണ് റമീസിന് വേണ്ടി ഹാജരായത്.
സ്വര്‍ണ്ണകടത്തില്‍ മുഖ്യസൂത്രധാരൻ റമീസ് ആണെന്നായിരുന്നു എന്‍ഐഎയുടെയും കസ്റ്റംസിന്റെയും നിഗമനം. സ്വര്‍ണം കടത്താനുള്ള പണം കണ്ടെത്തിയിരുന്നതും റമീസായിരുന്നു. സംസ്ഥാനത്തെത്തുന്ന സ്വര്‍ണ്ണം മറിച്ച് വില്‍കുന്നതും ഇയാളുടെ നേതൃത്വത്തിലായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വൻ സംഘത്തെ നിയന്ത്രിച്ചിരുന്നതും റമീസായിരുന്നു.
Location :
First Published :
September 16, 2020 6:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | സ്വര്‍ണ്ണകടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി റമീസിന് കസ്റ്റംസ് കേസില്‍ ജാമ്യം