ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹവുമായി ഭാര്യ കാമുകന് വീഡിയോ കോൾ ചെയ്തു
- Published by:Nandu Krishnan
- news18-malayalam
Last Updated:
മരണം ഉറപ്പിച്ച ശേഷം രക്തത്തിൽകുളിച്ചു കിടക്കുന്ന ഭർത്താവിന്റെ മൃതദേഹം കാണിച്ചു കൊടുക്കാനാണ് ഭാര്യ കാമുകന് വീഡിയോ കോൾ ചെയ്തത്
ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹവുമായി ഭാര്യ കാമുകന് വീഡിയോ കോൾ ചെയ്തു. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലാണ് സംഭവം. ഷാപൂർ സ്വദേശിയായ രാഹുൽ എന്നയാളാണ് കൊല്ലപ്പെട്ടത്. കാമുകന്റെ സഹായത്തോടെയാണ് ഭാര്യ രാഹുലിനെ കൊലപ്പെടുത്തിയത്. മരണം ഉറപ്പിച്ച ശേഷം രക്തത്തിൽകുളിച്ചു കിടക്കുന്ന ഭർത്താവിന്റെ മൃതദേഹം കാണിച്ചു കൊടുക്കാനാണ് വീഡിയോ കോൾ ചെയ്തത്.
ഏപ്രിൽ 13 ന് ഇൻഡോർ-ഇച്ചാപൂർ ഹൈവേയിലെ ഐടിഐ കോളേജിന് മുന്നിലുള്ള പ്രധാന റോഡിനടുത്തുള്ള കുറ്റിക്കാട്ടിൽ ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് കൊലപാതക വിവരം പുറത്തുവന്നത്.യുവാവിന്റെ ശരീരത്തിൽ ഒന്നിലധികം ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നു.തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.
കൊലപാതകം നടന്ന രാത്രി മുതൽ രാഹുലിന്റെ ഭാര്യയെ കാണാതായത് പൊലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് രാഹുലിന്റെ ഭാര്യയുമായി പ്രണയത്തിലാണെന്ന് കരുതുന്ന യുവരാജ് എന്നൊരാളെ പോലീസ് ഉടൻ തന്നെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ രാഹുലിനെ കൊല്ലാനുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് യുവരാജ് സമ്മതിച്ചു. ഏപ്രിൽ 12 ന് രാത്രി 8:00 നും 8:30 നും ഇടയിൽ രാഹുലിന്റെ ഭാര്യ വീഡിയോ കോൾ ചെയ്ത് രാഹുലിന്റെ രക്തം പുരണ്ട മൃതദേഹം കാണിച്ച് കൊലപാതകം നടന്നതായി സ്ഥിരീകരിച്ചതായി അയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് രാഹുലിന്റെ ഭാര്യയും പ്രായപൂർത്തിയാകാത്ത ഒരാൺകുട്ടിയും മറ്റൊരാളുമായി ഉജ്ജൈനിലേക്ക് കടന്നതായും ഇയാൾ മൊഴിനൽകി.
advertisement
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻഡോറിലെ സാൻവേറിൽ വെച്ച് രാഹുലിന്റെ ഭാര്യയേയും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയേയും ഒപ്പമുണ്ടായിരുന്ന ലളിത് എന്ന യുവാവിനെയും പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ യുവരാജിനൊപ്പം കൊലപാതകം ആസൂത്രണം ചെയ്തതായും ലളിതും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും കൊപാതകത്തിൽ തന്നെ സഹായിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു.
ഏപ്രിൽ 12 ന് വൈകുന്നേരം 6:00 മണിയോടെ ബുർഹാൻപൂരിൽ ഷോപ്പിംഗിന് എന്ന വ്യാജേന അവൾ രാഹുലിനെ പുറത്തേക്ക് കൊണ്ടുപോവുകയും തിരിച്ചു വരുന്ന വഴി ബൈക്ക് നിർത്താൻ യുവതി രാഹുലുനോട് ആവശ്യപ്പെടുകയും ചെയ്തു. ബൈക്ക് നിറുത്തിയ ഉടൻ ഭാര്യ ഒഴിഞ്ഞ ബിയർ കുപ്പികൊണ്ട് രാഹുലിന്റെ തലയൽ അടിക്കുകയും വഴിയിൽ കാത്തുനിന്ന ലളിതും പ്രായപൂർത്തിയാകാത്ത ആളും ബോധരഹിതനായ രാഹുലിനെ വലിച്ചിഴച്ച് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടു പോവുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മറ്റൊരു ബിയർ കുപ്പി രാഹുലിന്റെ തലയിൽ അടിക്കുകയും മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കൈകളിലും വയറ്റിലും പലതവണ കുത്തുകയും ചെയ്തു. രാഹുൽ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. കോലപാതക ശേഷം മുന്ന് പേരും ഉജ്ജൈനിലേക്ക് കടക്കുകയായിരുന്നു. ഇതിനിടയിൽ ഇവർ മൂന്നു പേരും യുവരാജുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. നാല് പ്രതികളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
Location :
Madhya Pradesh
First Published :
Apr 21, 2025 1:25 PM IST






