Dileep | നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൻകുടം സമർപ്പിച്ചു

Last Updated:

രാജരാജേശ്വര ക്ഷേത്രം കേരളത്തിലേയും കർണാടകയിലേയും പ്രമുഖ നേതാക്കളുടെ സ്ഥിരം സന്ദർശന കേന്ദ്രമാണ്

News18
News18
കണ്ണൂർ: നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാന വഴിപാടുകളിലൊന്നായ പൊന്നുംകുടം സമർപ്പിച്ചാണ് തൊഴുതത്.
നടിയെ പീഡിപ്പിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ദിലീപിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്നലെ കേസിൽ മറ്റ് പ്രതികൾക്കുള്ള ശിക്ഷ കോടതി വിധിച്ചു. എല്ലാ പ്രതികൾക്കും 20 വർഷം തടവാണ് കോടതി ശിക്ഷയായി വിധിച്ചത്.
രാജരാജേശ്വര ക്ഷേത്രം കേരളത്തിലേയും കർണാടകയിലേയും പ്രമുഖ നേതാക്കളുടെ സ്ഥിരം സന്ദർശന കേന്ദ്രമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ മുമ്പ് ഇവിടെയെത്തി പൊന്നിൻകുടം സമർപ്പിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Dileep | നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൻകുടം സമർപ്പിച്ചു
Next Article
advertisement
'തീവ്രത' പരാമർശം നടത്തിയ പന്തളം ന​ഗരസഭയിലെ സിപിഎം നേതാവ് ലസിത നായർ തോറ്റു
'തീവ്രത' പരാമർശം നടത്തിയ പന്തളം ന​ഗരസഭയിലെ സിപിഎം നേതാവ് ലസിത നായർ തോറ്റു
  • പീഡനത്തിന്‍റെ തീവ്രതയെ കുറിച്ചുള്ള വിവാദ പരാമർശങ്ങൾ നടത്തിയ ലസിത നായർ നഗരസഭാ തെരഞ്ഞെടുപ്പിൽ തോറ്റു.

  • പന്തളം നഗരസഭ എട്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി ഹസീന എസ് വിജയിച്ചു, സിപിഎം നേതാവ് ലസിത പരാജയപ്പെട്ടു.

  • മുകേഷ് എംഎൽഎയ്ക്കെതിരായ ആരോപണങ്ങൾ സംബന്ധിച്ച ലസിതയുടെ പരാമർശം വലിയ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു.

View All
advertisement