• HOME
  • »
  • NEWS
  • »
  • crime
  • »
  • ഇടവേള ബാബുവിനെതിരേ ഇൻസ്റ്റഗ്രാം വഴി അസഭ്യ വീഡിയോ പങ്കുവെച്ച രണ്ടു പേർ അറസ്റ്റിൽ

ഇടവേള ബാബുവിനെതിരേ ഇൻസ്റ്റഗ്രാം വഴി അസഭ്യ വീഡിയോ പങ്കുവെച്ച രണ്ടു പേർ അറസ്റ്റിൽ

നാല് ദിവസങ്ങൾക്ക് മുമ്പാണ് ഇവർ ഇൻസ്റ്റഗ്രാം വഴി നടൻ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്.

  • Share this:

    കൊച്ചി: നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരേ ഇൻസ്റ്റഗ്രാം വഴി അസഭ്യ വീഡിയോ പങ്കുവെച്ച രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരാണ് അറസ്റ്റിലായത്. നാല് ദിവസങ്ങൾക്ക് മുമ്പാണ് ഇവർ ഇൻസ്റ്റഗ്രാം വഴി നടൻ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്.

    കൊച്ചി സിറ്റി സൈബർ സെൽ പൊലീസാണ് നടപടിയെടുത്തത്. ഇവരുടെ കൈയിൽ നിന്നും നാല് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. താരസംഘടനയായ അമ്മയേയും അപമാനിക്കുന്നുവെന്ന ഇടവേള ബാബുവിന്റെ പരാതിയെ തുടർന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

    Also Read-മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സുമായി ബന്ധപ്പെട്ട ‘നെഗറ്റീവ്’ പരാമർശം; തന്നെയും ‘അമ്മ’യെയും അപമാനിക്കുന്നുവെന്ന് ഇടവേള ബാബു

    വിനീത് ശ്രീനിവാസന്റെ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിനെതിരേ നടൻ ഇടവേള ബാബു നടത്തിയ പരാമർശത്തിലാണ് യുവാക്കൾ ഇൻസ്റ്റഗ്രാം വഴി അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്.

    Published by:Jayesh Krishnan
    First published: