മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ. 2021 മാർച്ചിൽ മാതാവ് വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു മുറിയിൽ പഠിച്ചു കൊണ്ടിരുന്ന 14കാരിയെ ഇയാൾ വലിച്ചിഴച്ചു കൊണ്ടു പോയി ആദ്യം പീഡിപ്പിച്ചത്.
Also Read-എസ്ഐയുടെ വീടിനു മുന്നിൽ മകളുടെ സഹപാഠിയായ യുവാവ് തൂങ്ങിമരിച്ച നിലയിൽ
പുറത്തറിയിച്ചാൽ ഉമ്മയെ കൊല്ലുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. സംഭവത്തിൽ വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ 6 ലക്ഷത്തി അറുപതിനായിരം രൂപ പിഴയുംന വിധിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.