ധനുഷ് ചിത്രം 'രായൻ' മൊബൈലിൽ പകർത്തുന്നതിനിടെ തിരുവനന്തപുരത്ത് മധുര സ്വദേശികൾ പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
തിയേറ്ററിൽ വ്യാജപകർപ്പ് ഉണ്ടാക്കുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവര്‍
തിരുവനന്തപുരം: തിയേറ്ററിൽ നിന്ന് മൊബൈൽ ഫോണിൽ സിനിമ പകർത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. തിയേറ്ററിൽ നിന്ന് പുതിയ സിനിമകൾ പകർത്തി വ്യാജപതിപ്പ് ഇറക്കുന്ന സംഘത്തിലെ അംഗങ്ങളാണ് തിരുവനന്തപുരത്തുള്ള സിനിമ തിയേറ്ററിൽ നിന്ന് പിടിയിലായത്.
ധനുഷിന്റെ പുതിയ തമിഴ് ചിത്രം രായൻ മൊബൈലിൽ പകർത്തുന്നതിനിടെയാണ് ഇവർ അറസ്റ്റിലായത്. തിയറ്റർ ഉടമകളുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. കാക്കനാട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. മധുര സ്വദേശികളാണെന്നാണ് വിവരം.
പൃഥ്വിരാജ് ചിത്രം ഗുരുവായൂരമ്പല നടയിൽ തിയറ്ററിൽ റിലീസ് ചെയ്‌തതിനു പിന്നാലെ ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്ന് നിർമാതാവ് സുപ്രിയ മേനോൻ കാക്കനാട് പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ നടന്ന അന്വേഷണത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്തു നിന്നുള്ള സംഘത്തെ പിടികൂടിയത്.
advertisement
'ഗുരുവായൂരമ്പലനടയില്‍' ഉള്‍പ്പെടെയുള്ള സിനിമകള്‍ പ്രതികള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. 'ഗുരുവായൂരമ്പലനടയില്‍' റിലീസ് ചെയ്ത് രണ്ടാംദിവസം ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിച്ചിരുന്നു. ട്രെയിനിലിരുന്ന് ചിലര്‍ മൊബൈല്‍ഫോണില്‍ വ്യാജപതിപ്പ് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ നിര്‍മാതാക്കളിലൊരാളായ സുപ്രിയ മേനോനാണ് കാക്കനാട് സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ വലയിലായത്.
തിരുവനന്തപുരത്തെ തിയേറ്ററില്‍നിന്നാണ് 'ഗുരുവായൂരമ്പലനടയില്‍' മൊബൈല്‍ഫോണില്‍ പകര്‍ത്തിയതെന്ന് സൈബര്‍ പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് തിയേറ്റര്‍ ഉടമകളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 07, 2024 11:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ധനുഷ് ചിത്രം 'രായൻ' മൊബൈലിൽ പകർത്തുന്നതിനിടെ തിരുവനന്തപുരത്ത് മധുര സ്വദേശികൾ പിടിയിൽ