മുഖമൂടി കള്ളൻ CCTVയിൽ പതിഞ്ഞു; പാലക്കാട് സത്രം കാവ് ക്ഷേത്രത്തിൽ നിന്നും സ്വർണവും പണവും മോഷണം പോയി

Last Updated:

പാലക്കാട് കല്ലടിക്കോട് കാഞ്ഞിക്കുളത്തെ സത്രം കാവ് ക്ഷേത്രത്തിൽ മോഷണം. സ്വർണ്ണവും പണവും നഷ്ടപ്പെട്ടു. സിസിടിവിയിൽ മുഖം മറച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്

CCTV ദൃശ്യങ്ങൾ
CCTV ദൃശ്യങ്ങൾ
പാലക്കാട്ടെ അതിപ്രശസ്തമായ സത്രം കാവ് ക്ഷേത്രത്തിൽ (Sathram Kavu temple) മോഷണം. സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായി ക്ഷേത്ര അധികാരികൾ അറിയിച്ചു. പാലക്കാട് കല്ലടിക്കോട് കാഞ്ഞിക്കുളത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലാണ് സംഭവം. നാലു ഭണ്ഡാരങ്ങളും ഓഫീസും അലമാരയും കുത്തി തുറന്നാണ് മോഷണം. സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായി ക്ഷേത്ര കമ്മറ്റി സ്ഥിരീകരിച്ചു.
ഇന്ന് രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് ഭണ്ഡാരങ്ങളും ഓഫീസും കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. തുടർന്ന് കോങ്ങാട് പോലീസിൽ ക്ഷേത്ര കമ്മറ്റി വിവരം അറിയിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മുഖം മറച്ച് കമ്പിയുമായി എത്തിയ ആളാണ് മോഷണം നടത്തിയിരിക്കുന്നത്. തോർത്തു കൊണ്ട് മുഖം വരിഞ്ഞുകെട്ടിയാണ് മോഷ്‌ടാവ്‌ കൃത്യം നടത്തിയത്. ഇയാൾ തുടക്കത്തിൽ ഓഫീസിലെ ഡ്രോ തുറക്കാൻ ശ്രമിക്കുന്നതും, പിന്നീട് അലമാര കുത്തിത്തുറക്കുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു. അലമാര തുറക്കാൻ കമ്പിപ്പാര എന്ന് തോന്നുന്ന നീളമുള്ള കമ്പി ഉപയോഗിക്കുന്നതും തെളിഞ്ഞിട്ടുണ്ട്.
advertisement
പുലർച്ചെ രണ്ടര മണിക്ക് ശേഷം മോഷണം നടന്നു എന്ന് ദൃശ്യങ്ങളിൽ നിന്നും മനസിലാക്കാം. വെളിച്ചത്തിന്റെ അഭാവത്തിൽ മോഷ്‌ടാവ്‌ കയ്യിൽ ടോർച്ച് കരുതിയിട്ടുണ്ട്.
Summary: A man breaks into the office of Sathram Kavu, a well-known temple in the Palakkad district of Kerala in the wee hours of Saturday. The thief has mostly covered his face with a towel. He can be seen in the CCTV visuals, trying to break open the lockers in the office
മലയാളം വാർത്തകൾ/ വാർത്ത/Crime/
മുഖമൂടി കള്ളൻ CCTVയിൽ പതിഞ്ഞു; പാലക്കാട് സത്രം കാവ് ക്ഷേത്രത്തിൽ നിന്നും സ്വർണവും പണവും മോഷണം പോയി
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement