ലഡുവിനൊപ്പം തക്കാളി സോസ് കൊടുത്തില്ല; മലയാളി ഹോട്ടൽ ജീവനക്കാരെ ചട്ടുകത്തിന് അടിച്ച് പരിക്കേൽപ്പിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
തലയിലും മുഖത്തുമാണ് മർദ്ദനമേറ്റത്. ഇരുമ്പ് പൈപ്പും ചട്ടകവുമുപയോഗിച്ചായിരുന്നു ആക്രമണം
ചെന്നൈ: ലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകാത്തതിന് തമിഴ്നാട്ടിൽ മലയാളികളായ റസ്റ്റോറന്‍റ് ജീവനക്കാരെ മർദിച്ചതായി പരാതി. കടലൂര്‍ ജില്ലയിലെ വൃദ്ധാചലത്തുള്ള ക്ലാസിക് കഫെ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുമ്പു പൈപ്പും ചട്ടുകവും കൊണ്ട് ആക്രമിക്കുകയായിരുന്നു.
ഇതും വായിക്കുക: വയനാട്ടില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; 9 വയസുകാരി മകളെ പ്രതി ദിലീഷിനൊപ്പം കണ്ടെത്തി
കഴിഞ്ഞ രാത്രിയാണ് സംഭവം. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മര്‍ദിച്ചത്. ലഡുവിന് സോസ് കൂട്ടി കഴിക്കില്ലെന്ന് പറഞ്ഞതോടെ ആക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. യുവാക്കള്‍ ലഹരി ഉപയോഗിച്ചതായി സംശയമുണ്ടെന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉൾപ്പെടെ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
ഇതും വായിക്കുക: തലച്ചോറിനും ഹൃദയത്തിനും സാരമായ ക്ഷതം; വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ ഗുരുതരാവസ്ഥയിൽ തുടരുന്നു
തലയിലും മുഖത്തുമാണ് മർദ്ദനമേറ്റത്. ഇരുമ്പ് പൈപ്പും ചട്ടകവുമുപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതയാണ് വിവരം.
Location :
Chennai [Madras],Chennai,Tamil Nadu
First Published :
May 26, 2025 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലഡുവിനൊപ്പം തക്കാളി സോസ് കൊടുത്തില്ല; മലയാളി ഹോട്ടൽ ജീവനക്കാരെ ചട്ടുകത്തിന് അടിച്ച് പരിക്കേൽപ്പിച്ചു