തൃശൂർ: പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ജോര്‍ദാന്‍ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് സംഭവം. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ്(23)ആണ് മരിച്ചത്. സംഭവത്തിൽ നാലു മലയാളികൾക്കും പരിക്കേറ്റു. അഞ്ചു മാസം മുൻപാണ് സൂരജ് പോളണ്ടിലെത്തിയത്. സ്വകാര്യ കമ്പനിയില്‍ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു സൂരജ്.
സൂരജിന്റെ മരണ വിവരം സുഹൃത്തുക്കൾ ബന്ധുക്കളെ വിളിച്ച് അറിയിച്ചു.പോളണ്ടിലെ ഇന്ത്യൻ എംബസി വിവരം സ്ഥിരീകരിച്ചു. സൂരജിന് നെഞ്ചിനും കഴുത്തിനുമാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
Also Read-പോളണ്ടില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു; പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പിടിയില്‍
കഴിഞ്ഞദിവസം പാലക്കാട് സ്വദേശിയും പോളണ്ടിൽ കുത്തേറ്റു മരിച്ചിരുന്നു. പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐടി എന്‍ജിനീയര്‍ ഇബ്രാഹിമാണു കഴിഞ്ഞ ദിവസം മരിച്ചത്. കൊലപാതകത്തിന്‍റെ കാരണം പോളണ്ട് എംബസി അധികൃതർ വ്യക്തമാക്കിയിട്ടില്ല. താമസ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതെന്നാണ് ലഭിച്ത വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.