കുട്ടികളെ പീഡിപ്പിച്ചതടക്കം 84 കേസുകളിലെ പ്രതി; 1985ൽ തുടങ്ങിയ പീഡനപരമ്പരകളിലെ പ്രതി പിടിയിലാവുന്നത് 2020ല്‍
- Published by:user_49
Last Updated:
ബലാത്സംഗം, ബലാത്സംഗ ശ്രമം, 13 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, തുടങ്ങി 84 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്
കുട്ടികളെ പീഡിപ്പിച്ചതടക്കം 84 കേസുകളിലാണ് പ്രതിയാണ് ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിലെ ജീവനക്കാരനായ പോൾ ഫാരലിനെതിരെ ചുമത്തിയിരിക്കുന്നത്. വടക്കൻ ലണ്ടനിലെ കാംഡെന്‍ സ്വദേശിയാണ് കുപ്രസിദ്ധ കുറ്റവാളിയായ പോൾ ഫാരെൽ.
ബലാത്സംഗം, ബലാത്സംഗ ശ്രമം, 13 വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, തുടങ്ങി 84 കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാഡ് ഗ്രീൻ ക്രൗൺ കോടതിയിൽ ഹാജരാക്കിയത്.
ഈ വർഷം ജനുവരി 16 നാണ് ഇയാൾ അറസ്റ്റിലായത്. കുറ്റാരോപിതനായ ശേഷം ആദ്യം ഹൈബറി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. 1980 മുതൽ ഈ വർഷം ജനുവരിയിൽ അറസ്റ്റുചെയ്യുന്നതു വരെ ലണ്ടനിലെ കുട്ടികൾക്കായുള്ള ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലിൽ ഫാരെൽ ജോലി ചെയ്തു വരികയായിരുന്നു.
advertisement
മെട്രോപൊളിറ്റൻ പോലീസിന്റെ സെൻട്രൽ നോർത്ത് കമാൻഡ് യൂണിറ്റ് സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. ജീവനക്കാരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗ്രേറ്റ് ഓർമണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ ബുധനാഴ്ച പ്രസ്താവന ഇറക്കി.
ഇപ്പോൾ നടക്കുന്ന നിയമനടപടികൾ കാരണം ഞങ്ങൾക്ക് കേസിന്റെ വിശദാംശങ്ങളിലേക്ക് പോകാൻ കഴിയില്ല, എന്നാൽ കുറ്റം ചുമത്തിയ വ്യക്തിയെ ട്രസ്റ്റിൽ നിന്ന് പുറത്താക്കിയെന്നും ഞങ്ങൾ പൊലീസുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുകയാണെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
Location :
First Published :
December 06, 2020 8:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുട്ടികളെ പീഡിപ്പിച്ചതടക്കം 84 കേസുകളിലെ പ്രതി; 1985ൽ തുടങ്ങിയ പീഡനപരമ്പരകളിലെ പ്രതി പിടിയിലാവുന്നത് 2020ല്‍


