• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | ഹെൽമെറ്റ് ധരിക്കാതെ എത്തിയയാൾ നിർത്താതെ പോയി; പിടികൂടുന്നതിനിടെ എസ്.ഐയെ ആക്രമിച്ചു

Arrest | ഹെൽമെറ്റ് ധരിക്കാതെ എത്തിയയാൾ നിർത്താതെ പോയി; പിടികൂടുന്നതിനിടെ എസ്.ഐയെ ആക്രമിച്ചു

ബൈക്ക് തടഞ്ഞതിന് ഷുഹൈബ് എസ്.ഐയോട് തട്ടികയറിയെന്നും വാക്കേറ്റത്തിനിടയിൽ പൊലിസ് വാഹനത്തിൽ ഷുഹൈബിനെ കയറ്റാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയുമായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തൃശൂർ: യുവാവിന്‍റെ ആക്രമണത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു. വാഹന പരിശോധന നടത്തുന്നതിനിടെയാണ് എരുമപ്പെട്ടി പൊലിസ് സ്റ്റേഷനിലെ എസ്.ഐ അനുരാജിന് യുവാവിന്‍റെ ആക്രമണത്തിൽ പരുക്കേറ്റത്. കൈകുഴ തെറ്റിയ എസ്‌. ഐ അനുരാജിനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളറക്കാട് വെള്ളത്തേരി സ്വദേശിയായ ഷുഹൈബിനെ പൊലിസ് അറസ്റ്റ് ചെയ്തു.

  വാഹന പരിശോധനയ്ക്കിടയിൽ വെള്ളറക്കാട് വെച്ചാണ് സംഭവം നടന്നത്. ഹെൽമറ്റ് ധരിക്കാതെ മൊബൈൽ ഫോണിൽ സംസാരിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന ഷുഹൈബിനെ പൊലിസ് കൈകാണിക്കുകയും നിർത്താതെ പോയ ഷുഹൈബിനെ പൊലിസ് പിന്തുടർന്ന് പിടികൂടുകയും ചെയ്തു. ബൈക്ക് തടഞ്ഞതിന് ഷുഹൈബ് എസ്.ഐയോട് തട്ടികയറിയെന്നും വാക്കേറ്റത്തിനിടയിൽ പൊലിസ് വാഹനത്തിൽ ഷുഹൈബിനെ കയറ്റാൻ ശ്രമിച്ചപ്പോൾ ആക്രമിക്കുകയുമായിരുന്നുവെന്ന് പൊലിസ് പറയുന്നു.

  ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ആസാം സ്വദേശി അറസ്റ്റിൽ

  ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ആസാം സ്വദേശിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ആസാം സ്വദേശിയായ അബു സൈദ് മൈനുദ്ധീനാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ പുലമൺ ജംഗ്ഷനിൽ മദ്യപിച്ചെത്തിയ പ്രതി റോഡിൻറെ നടുക്ക് കയറി നിൽക്കുകയും പിടിച്ചുമാറ്റാൻ ശ്രമിച്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അക്രമിക്കുകയുമായിരുന്നു. കൊട്ടാരക്കര സ്റ്റേഷനിലെ എസ്. ഐ ഷാജി അലക്സാണ്ടർ, എസ്.ഐ മധുസൂദനൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.

  'ആദ്യം രക്ഷകനെ പോലെ;പിന്നെ ലൈംഗീകമായി ചൂഷണം ചെയ്തു' വിജയ് ബാബുവില്‍ നിന്ന് നേരിട്ടത് കൊടിയ പീഡനമെന്ന് പരാതിക്കാരി

  നടനും നിര്‍മ്മാതാവുമായ വിജയ് ബാബു (Vijay Babu) വിനെതിരായ പീഡനപരാതിയില്‍ കൂടുതല്‍ ആരോപണങ്ങളുമായി ഇര. സിനിമ രംഗത്ത് പുതുമുഖമായ തന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് വിജയ് ബാബു തന്‍റെ വിശ്വാസം നേടിയെടുത്തു.  വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിൻ്റെ മറവിൽ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന് ഇവര്‍ ആരോപിക്കുന്നു.

  വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഇര വിജയ് ബാബുവിനെതിരായ പരാതിയില്‍ വിശദീകരണം നല്‍കിയത്.

  Also Read- ബലാത്സംഗ കേസ്: വിജയ് ബാബുവിന്റെ അറസ്റ്റിന് സാധ്യത; ഇരയുടെ പേര് വെളിപ്പെടുത്തിയതിനും കേസ്‌

  മദ്യം നല്‍കി അവശയാക്കിയ ശേഷം കഴിഞ്ഞ ഒന്നര മാസത്തിനിടെ വിജയ് ബാബു പലതവണ തന്നെ ബലാത്സംഗം ചെയ്തെന്നും പരാതിക്കാരി പറയുന്നു. ഹാപ്പി പില്‍ അടക്കമുള്ള ലഹരി മരുന്നുകള്‍ കഴിക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും  ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിർബന്ധിക്കുകയും ചെയ്തു. എൻ്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ലെന്നും യുവതി ആരോപിക്കുന്നു.

  തന്‍റെ ഒരു നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നും എൻ്റെ ജീവൻ അപായപ്പെടുത്തുമെന്നും വിജയ് ബാബു ഭീഷണിപ്പെടുത്തി. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞെന്നും അവർ ആരും പേടിച്ച് പുറത്ത് വരുന്നില്ലെന്നും യുവതി കുറിപ്പില്‍ പറയുന്നു.

  പരാതിക്കാരിയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം
  കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞാൻ മലയാള സിനിമയിൽ ഒരു നടിയായി ജോലി ചെയ്തുവരുന്നു. 13/03/22 - 14/04/2022 യുള്ള കാലയളവിൽ എനിക്ക് , ഫ്രൈഡേ ഫിലിം ഹൗസ് എന്ന സ്ഥാപനം നടത്തുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള ശാരീരികമായ ഉപദ്രവം നേരിടേണ്ടി വന്നു. മലയാള സിനിമാ ഇൻഡസ്ട്രിയിൽ പ്രവൃത്തിക്കുന്ന ഒരാൾ എന്ന നിലയിൽ കുറച്ച് വർഷങ്ങളായി എനിക്ക് അദ്ദേഹത്തെ അറിയാം, അദ്ദേഹത്തോടൊപ്പം ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്.


  സിനിമ രംഗത്ത് പുതുമുഖമായ എന്നോട് സൗഹൃദത്തോടെ പെരുമാറുകയും ഉപദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു കൊണ്ട് അദ്ദേഹം എന്റെ വിശ്വാസം നേടിയെടുത്തു. എന്റെ വ്യക്തിപരവും തൊഴിൽപരവുമായ പ്രശ്‌നങ്ങളിൽ രക്ഷകനെപ്പോലെ പെരുമാറി, അതിൻ്റെ മറവിൽ എന്നെ ലൈംഗികമായി ചൂഷണം ചെയ്തു. രക്ഷകനും സുഹൃത്തും കാമുകനുമായി അഭിനയിച്ചു കൊണ്ട് സ്ത്രീകളെ തൻ്റെ കെണിയിലേക്ക് വീഴ്ത്തുന്നതായിരുന്നു അയാളുടെ പ്രവർത്തനരീതി .തുടർന്നു മദ്യം നൽകി, അവശയാക്കി, അതിൻ്റെ ലഹരിയിൽ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യും.  എനിക്ക് ബോധമുണ്ടായപ്പോഴെല്ലാം, സെക്സിൽ ഏർപ്പെടാനുള്ള സമ്മതം ഞാൻ നിഷേധിച്ചു. പക്ഷേ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രശ്‌നമായിരുന്നില്ല, എന്റെ പ്രതിഷേധം അവഗണിച്ച് കഴിഞ്ഞ ഒന്നര മാസത്തിനിടെ അയാൾ എന്നെ പലതവണ ബലാത്സംഗം ചെയ്തു. Happy Pill പോലുള്ള രാസ ലഹരി വസ്തുക്കൾ കഴിക്കാൻ എന്നെ നിർബന്ധിച്ചു, പക്ഷേ ഞാൻ അത് നിഷേധിച്ചു. മദ്യം നൽകി എനിക്ക് ബോധത്തോടെ Yes or No ' എന്ന് പറയാൻ കഴിവില്ലാതിരുന്നപ്പോൾ എന്റെ ശരീരത്തെ അയാളുടെ സന്തോഷത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിച്ചു. ഒരു കാറിൽ വെച്ച് ഓറൽ സെക്സിനു എന്നെ നിർബന്ധിച്ചു.


  അതുണ്ടാക്കിയ ഷോക്കിൽ എനിക്ക് സംസാരിക്കാൻ പോലും പറ്റാതായി. എൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന, എൻ്റെ ആത്മാഭിമാനത്തെ തകർക്കുന്ന ഈ സംഭവങ്ങളെ കുറിച്ച് സംസാരിക്കാനോ പ്രതികരിക്കാനോ കഴിയാതെ ഒരു ഞെട്ടലിലായിരുന്നു ഞാൻ. അയാളിൽ നിന്ന് ഞാൻ ഓടിപ്പോകാൻ ശ്രമിക്കുമ്പോഴെല്ലാം, വിവാഹ വാഗ്ദാനങ്ങളുമായി അയാൾ എന്റെ പിന്നാലെ വരും. അവനിൽ നിന്ന് ഞാൻ അനുഭവിച്ച ശാരീരിക മാനസിക പീഢനങ്ങൾക്ക് നിരവധി സാക്ഷികളുണ്ട്. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം അദ്ദേഹം തന്റെ വരാനിരിക്കുന്ന സിനിമകളിൽ എനിക്ക് കഥാപാത്രങ്ങൾ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. എന്നാൽ എൻ്റെ സൗഹൃദം ഇത്തരം ലക്ഷ്യം മുന്നോട്ടുവെച്ച്കൊണ്ടായിരുന്നില്ല.  ചലച്ചിത്രമേഖലയിൽ അയാൾക്കുള്ള സ്വാധീനവും അധികാരവും കാരണം ഞാൻ അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു, മറ്റുള്ളവരോട് സംസാരിക്കാൻ ഭയപ്പെട്ടിരുന്നു. എന്നെ ഉപയോഗിക്കാനുള്ള ഒരു കെണിയായിരുന്നു അത് .എന്റെ കരിയറും സിനിമകളും പോലും അദ്ദേഹം നിയന്ത്രിച്ചു. ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി. എന്റെ മുഖത്ത് കഫം തുപ്പുകയും എന്റെ ഇഷ്ടത്തിന് വിരുദ്ധമായി എന്നെ സെക്സിനായി നിർബന്ധിക്കുകയും ചെയ്തു. എൻ്റെ ശാരീരിക ആരോഗ്യത്തെ പോലും പരിഗണിച്ചില്ല. ഈ കാലമത്രയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയാത്തത്ര ആഘാതത്തിലായിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ ബലാത്സംഗത്തിന് ഇരയായി എന്നു മനസ്സിലാക്കുന്നു.

   അയാൾ എനിക്ക് രാക്ഷസനെപ്പോലെയായിരുന്നു സിനിമാരംഗത്തുള്ള അദ്ദേഹത്തിന്റെ സ്വാധീനം കാരണം അതേക്കുറിച്ച് സംസാരിക്കാൻ പേടിച്ച് , ഭയത്തോടെ ഞാൻ ഉള്ളിൽ കരയുകയായിരുന്നു. എന്റെ ഒരു നഗ്നവീഡിയോ റെക്കോർഡ് ചെയ്യുകയും അത് ലീക്കു ചെയ്ത് എന്റെ സിനിമാ ജീവിതം തകർക്കുമെന്നു വിജയ ബാബു ഭീഷണിപ്പെടുത്തി.എൻ്റെ ജീവൻ അപായപ്പെടുത്തുമെന്നും. വിജയ് ബാബുവിന്റെ ഈ കെണിയിൽ അകപ്പെട്ട ആദ്യത്തെ പെൺകുട്ടി ഞാനല്ല. വേറെയും നിരവധി സ്ത്രീകൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. അവർ പേടിച്ച് പുറത്ത് വരുന്നില്ല എന്നു മാത്രം.


  ഇനി ഞാൻ വായ മൂടിവെക്കുന്നില്ല. എനിക്ക് ഇനി ഈ വേദന സഹിക്കാനാവില്ല. വിജയ് ബാബുവിലൂടെ ഞാൻ നേരിട്ട ലൈംഗികവും ശാരീരികവുമായ ആക്രമണങ്ങൾക്ക് എനിക്ക് നീതി ലഭിക്കുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഞാൻ നിയമപരമായി തന്നെ മുന്നോട്ട് നീങ്ങുന്നു.

  ജീവിതത്തിൽ, പ്രത്യേകിച്ച് സിനിമാരംഗത്ത് ഇനി ആരും ഇത്തരം വേദനയിലൂടെയും , ശാരീരിക ആഘാതത്തിലൂടെയും കടന്നുപോകരുത്.

  Published by:Anuraj GR
  First published: