Arrest | മൂന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 58കാരൻ അറസ്റ്റിൽ

Last Updated:

മാതാവ് കുളിക്കുവാൻ പോയ സമയത്ത് വീട്ടു മുറ്റത്തു നിന്ന കുട്ടിയെ അയൽവാസിയായ തുളസി കുട്ടിയുടെ അടിവസ്ത്രം ഊരി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

thulasi-arrest
thulasi-arrest
കൊല്ലം: മൂന്നു വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ (Sexual Abuse) ശ്രമിച്ചയാൾ പിടിയിൽ. ചടയമംഗലം എം ജി ഹൈസ്കൂളിന് സമീപം പുറമ്പോക്ക് വീട്ടിൽ തുളസി (58) ആണ് പിടിയിലായത്. ചടയമംഗലം പൊലീസാണ് (Kerala Police) ഇയാളെ പിടികൂടിയത്. കുട്ടിയുടെ മാതാവ് കുളിക്കുവാൻ പോയ സമയത്ത് വീട്ടു മുറ്റത്തു നിന്ന കുട്ടിയെ അയൽവാസിയായ തുളസി കുട്ടിയുടെ അടിവസ്ത്രം ഊരി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കുളി കഴിഞ്ഞു വന്ന മാതാവ് കുട്ടി കരഞ്ഞു കൊണ്ട് നിൽക്കുന്നത് കണ്ടു വിശദമായി തിരക്കിയപ്പോഴാണ് അയൽവാസി പീഡിപ്പിക്കാൻ ശ്രമിച്ച വിവരം അറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചടയമംഗലം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു റിമാൻഡ് ചെയ്തു.
ഏഴാം ക്ലാസ്സ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് (Rape) ഗർഭിണിയാക്കിയ (Pregnant) സംഭവത്തിൽ യുവാവിനെ പൊലീസ് (police) അറസ്റ്റ് ചെയ്തു. കന്യാകുമാരി ജില്ലയിലെ മണവാളക്കുറിച്ചിയിലാണ് സംഭവം. മണവാളക്കുറിച്ചി സ്വദേശി കൃഷ്ണ കുമാർ (28) ആണ് അറസ്റ്റിലായത്. എസ്.ഐ സനൽ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
advertisement
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, മണവാളക്കുറിച്ചി കടൽക്കര ഗ്രാമ സ്വദേശിനിയായ 13 വയസായ വിദ്യാർത്ഥിനി തന്റെ അമ്മുമ്മയുടെ വീട്ടിൽ താമസിച്ഛ് അടുത്തുള്ള സ്കൂളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. ഏതാനും ദിവസങ്ങൾക് മുൻപ് വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചെന്ന് സ്കാൻ ചെയ്യ്തപ്പോൾ വിദ്യാർഥിനി അഞ്ചുമാസം ഗർഭിണി ആണെന്ന് വ്യക്തമായി. ഉടൻ തന്നെ വീട്ടുകാർ കുളച്ചൽ മഹിളാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ലൈംഗിക പീഡന വിവരം പുറത്തുവന്നത്.
advertisement
Also Read- കാമുകനൊപ്പം പോകാന്‍ മക്കളെ കൊല്ലാൻ ശ്രമിച്ചു: ഒന്നര വയസുള്ള കുഞ്ഞ് മരിച്ച കേസിൽ യുവതി അറസ്റ്റില്‍
മത്സ്യബന്ധന തൊഴിലാളിയായ കൃഷ്ണ കുമാർ ഭീഷണി പെടുത്തി കുട്ടിയെ ഒരു വർഷമായി നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ മണ്ടയ്ക്കാട്ട് വെച്ചാണ് പ്രതിയെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | മൂന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 58കാരൻ അറസ്റ്റിൽ
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement