സിഗററ്റ് വാങ്ങി നല്‍കാത്തതിന് യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Last Updated:

സിഗററ്റ് വാങ്ങണമെന്ന പ്രതിയുടെ ആവശ്യം നിരസിച്ച യുവാവിനെ മർദിക്കുകയും തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു

മുംബൈ: സിഗററ്റ് വാങ്ങി നൽകാത്തതിന് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. നവംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജയേഷ് ജാഥവ്(38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 32കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിയുടെ വീട്ടിൽ നടന്ന ആഘോഷപരിപാടിയിൽ പങ്കെടുത്ത് ജയേഷ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പാതിവഴിയിലെത്തിയപ്പോൾ പ്രതി സിഗററ്റ് വാങ്ങിവരാൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം ജയേഷ് നിരസിച്ചു. ഇതില്‍ പ്രകോപിതനായ പ്രതി ജയേഷിനെ മർദിക്കുകയും തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
ഇതിന് ശേഷം വീട്ടിലെത്തിയ ജയേഷ് കഴിഞ്ഞദിവസം മരിച്ചിരുന്നു. അപകടമരണത്തിനാണ് പൊലീസ് ആദ്യ കേസെടുത്തതെങ്കിലും പോസ്റ്റുംമോർട്ടം റിപ്പോർട്ട് എത്തിയപ്പോൾ കുടുംബം അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജയേഷിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സിഗററ്റ് വാങ്ങി നല്‍കാത്തതിന് യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
Next Article
advertisement
സഹോദരിയുടെ വിവാഹത്തിന് യാചകരെ ക്ഷണിച്ച യുവാവ് സദ്യയ്‌ക്കൊപ്പം നൽകിയത് വിലപ്പെട്ട സമ്മാനങ്ങളും
സഹോദരിയുടെ വിവാഹത്തിന് യാചകരെ ക്ഷണിച്ച യുവാവ് സദ്യയ്‌ക്കൊപ്പം നൽകിയത് വിലപ്പെട്ട സമ്മാനങ്ങളും
  • ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് റായ് സഹോദരിയുടെ വിവാഹത്തിൽ യാചകരെയും ഭവനരഹിതരെയും ക്ഷണിച്ചു

  • വിവാഹ വേദിയിൽ യാചകർക്ക് കുടുംബത്തോടൊപ്പം ഇരിക്കാനും ഭക്ഷണം കഴിക്കാനും അവസരം നൽകി.

  • സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായി, സിദ്ധാർത്ഥിന്റെ മനുഷ്യസ്നേഹപരമായ നടപടിക്ക് വ്യാപകമായ പ്രശംസ ലഭിച്ചു

View All
advertisement