കൊല്ലം: ഭർത്താവുമായി അകന്നുകഴിയുന്ന യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് (Rape) ഗര്‍ഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ (Arrest). കൊല്ലം (Kollam) വെടിക്കുന്ന് നേതാജി നഗര്‍ സ്വദേശി അനന്തു (23) ആണ് പോലീസിന്റെ പിടിയിലായത്.
ഭർത്താവുമായി അകന്നുകഴിയുന്ന ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. യുവതി നൽകിയ പരാതിയെ തുടർന്ന് അഞ്ചാലുംമൂട് പോലീസ് കേസ് എടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Arrest| സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: നെടുമങ്ങാട്ട് (Nedumangad) സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ കാർത്തികപ്പള്ളി കുമാരപുരം നോർത്ത് തോണിക്കടവ് സ്വദേശി രാജേഷ് (38) ആണ് അറസ്റ്റിലായത്. എറണാകുളം കോതമംഗലം പോത്താനിക്കാട് പുളിന്താനം കോളനി കമ്മ്യൂണിറ്റി ഹാളിനു സമീപം വാടക വീട്ടിൽ നിന്നാണ് ഇയാളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കരകുളം സ്വദേശിയും പ്ലസ് ടു വിദ്യാർഥിനിയുമായ പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ മാതാപിതാക്കൾ കുട്ടിയെ കാണാനില്ല എന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.
ഇക്കഴിഞ്ഞ 26ന് രാവിലെ പരീക്ഷയ്ക്ക് പോകുന്നു എന്ന് പറഞ്ഞ് പോയ പെൺകുുട്ടിയെ ഇയാൾ മൂവാറ്റുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വരുത്തി അവിടെ നിന്നും കോയമ്പത്തൂരിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇയാൾ മൂവാറ്റുപുഴയിൽ നിന്നും പോകുന്ന സമയം മൊബൈൽ ഫോൺ ഓഫ് ചെയ്ത് ഫോണിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കിയിരുന്നു. ഫാബ്രിക്കേഷൻ ജോലിയാണ് ഇയാൾക്കെന്നും പൊലീസ് അറിയിച്ചു.
നെടുമങ്ങാട് ഡിവൈ എസ് പി എം കെ സുൽഫിക്കറിന്റെ നേതൃത്വത്തിൽ സി ഐ എസ് സന്തോഷ് കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.