യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പഞ്ചകര്‍മ്മ ചികിത്സയ്ക്കിടെ പീഡിപ്പിച്ച വൈദ്യന്‍ അറസ്റ്റില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
യോഗ പഠിക്കാന്‍ മൂന്ന് മാസം മുന്‍പാണ് ബെല്‍ജിയം സ്വദേശിയായ യുവതി തിരുവനന്തപുരത്ത് എത്തിയത്.
തിരുവനന്തപുരം: ബെൽജിയം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസിൽ വൈദ്യൻ പിടിയിൽ. കോട്ടൂർ സ്വദേശി ഷാജി(44)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 15നാണ് ഹോം സ്റ്റേയിൽ വച്ച് പരിചയപ്പെട്ട വിദേശ വനിതയെ ഷാജി പീഡിപ്പിച്ചത്. യോഗ പഠിക്കാന്‍ മൂന്ന് മാസം മുന്‍പാണ് ബെല്‍ജിയം സ്വദേശിയായ യുവതി തിരുവനന്തപുരത്ത് എത്തിയത്.
യുവതിയുമായുള്ള പരിചയം മുതലാക്കി സ്വന്തം ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിലേക്ക് ഇയാള്‍ യുവതിയെ ക്ഷണിച്ച് വരുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിന് പിന്നാലെ എറണാകുളത്തേക്ക് പോയ യുവതി തിരിച്ചെത്തിയ ശേഷം അസുഖബാധിതയായി കാട്ടാക്കടയിലെത്തി ചികിത്സ തേടുകയായിരുന്നു. ഇവിടുത്തെ ഡോക്ടറോടെ യുവതി നടത്തിയ വെളിപ്പെടുത്തലാണ് അറസ്റ്റിലേക്ക് എത്തിച്ചത്.
യുവതിയുടെ മൊഴിയെടുത്ത പൊലീസ് ഷാജിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Location :
Thiruvananthapuram,Kerala
First Published :
Mar 05, 2023 7:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യോഗ പഠിക്കാനെത്തിയ വിദേശ വനിതയെ പഞ്ചകര്‍മ്മ ചികിത്സയ്ക്കിടെ പീഡിപ്പിച്ച വൈദ്യന്‍ അറസ്റ്റില്‍








