Arrest | ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ചയാൾ പിടിയിൽ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

Last Updated:

കഴിഞ്ഞ 22ന് വൈകിട്ട് 3.30 ഓടെ സന്തോഷ് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിന് സമീപമുള്ള പ്രീമിയം കൗണ്ടറിലെത്തി റാക്കില്‍ നിന്ന് മദ്യമെടുത്ത് കടന്നു കളയുകയായിരുന്നു

bevco
bevco
കൊല്ലം: ബിവറേജസ് കോര്‍പ്പറേഷന്റെ (BEVCO) ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്ന് വിദേശമദ്യം മോഷ്ടിച്ചയാൾ പിടിയിലായി. കൊല്ലം ആശ്രാമത്തുള്ള ബെവ്കോ ഔട്ട്ലെറ്റിലാണ് സംഭവം. കരുനാഗപ്പള്ളി പട. സൗത്ത് ചിറയില്‍ വീട്ടില്‍ സന്തോഷാണ് (52) പിടിയിലായത്. കൊല്ലം (Kollam) ഈസ്റ്റ് പൊലീസാണ് (Kerala Police) പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 22ന് വൈകിട്ട് 3.30 ഓടെ സന്തോഷ് ആശ്രാമം ഹോക്കി സ്റ്റേഡിയത്തിന് സമീപമുള്ള പ്രീമിയം കൗണ്ടറിലെത്തി റാക്കില്‍ നിന്ന് മദ്യമെടുത്ത് കടന്നു കളയുകയായിരുന്നു. മോഷണത്തിന്റെ സി.സി ടി.വി ദൃശ്യം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഇത് പൊലീസിന് കൈമാറി. ബെവ്കോ അധികൃതർ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി.
സന്തോഷ് ബെവ്കോ ഔട്ട്ലെറ്റിൽ എത്തിയ കാറിന്റെ നമ്പര്‍ ജീവനക്കാര്‍ നല്‍കി. ഇതോടെയാണ് പ്രതിയെ വേഗത്തില്‍ തിരിച്ചറിഞ്ഞത്. ഈമാസം രണ്ടാമത്തെ മോഷണമാണ് ഔട്ട്ലെറ്റില്‍ നടന്നത്. ഈമാസം ആദ്യം ആശ്രാമത്തെ ബെവ്കോ ഔട്ട്ലെറ്റിൽനിന്ന് മദ്യം മോഷ്ടിച്ച കേസിലെ പ്രതികളായ രണ്ട് യുവാക്കളെ രണ്ടാഴ്ച മുമ്പ് പിടികൂടിയിരുന്നു. കഴിഞ്ഞ മാസവും ആശ്രാമത്തെ ബെവ്കോ ഔട്ട്ലെറ്റിൽ മോഷണം നടന്നിരുന്നു. അതുകൊണ്ട് തന്നെ സി.സി ടി.വി കാമറ നിരീക്ഷിക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു.
advertisement
മദ്യപിച്ചെത്തി മതാപിതാക്കളെ മർദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച് കൊന്നു; 64കാരൻ അറസ്റ്റിൽ
കൊല്ലം: മദ്യപിച്ചെത്തി മതാപിതാക്കളെ മർദ്ദിച്ച മകനെ പിതാവ് തലയ്ക്കടിച്ച് കൊന്നു. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് തെക്ക് തെങ്ങുംവിള അൻസിൽ മൻസിലിൽ ഷിബു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിന്‍റെ പിതാവ് ഇബ്രാഹിം കുട്ടിയെ(64) ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
advertisement
സ്ഥിരമായി ഷിബു മദ്യപിച്ച് ബഹളം വയ്ക്കുകയും മാതാപിതാക്കളെ മർദ്ദിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഫെബ്രുവരി 26ന് മദ്യപിച്ച് വന്ന് ഷിബു വീട്ടിൽ ബഹളമുണ്ടാക്കുകയും വീട്ടിൽ ഉണ്ടായിരുന്നവരെ  മർദ്ദിക്കുകയും ചെയ്ത ഷിബു പിതാവിനേയും മർദ്ദിച്ചു. മർദ്ദനത്തിനിടയിൽ പിതാവ് ഇബ്രാഹിം കുട്ടി കയ്യിൽ കിട്ടിയ കല്ല് കൊണ്ട് ഷിബുവിന്റെ തലയ്ക്ക് ഇടിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഷിബു മുൻപ് പല തവണ മതാപിതാക്കളെ മർദ്ദിച്ച കേസിൽ അറസ്റ്റിൽ ആവുകയും റിമാൻഡിൽ കഴിയുകയും ചെയ്തിട്ടുണ്ട്. ഷിബുവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
advertisement
Summary- A man has been arrested for stealing foreign liquor from a premium counter at a Beverages Corporation (BEVCO) outlet. The incident took place at the Bevco outlet in Kollam Ashram. Karunagappally native Santosh (52) was arrested at his home in South Chirayil. The accused was arrested by the Kollam East police (Kerala Police).
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് വിദേശമദ്യം മോഷ്ടിച്ചയാൾ പിടിയിൽ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement