advertisement

സദ്യയ്ക്ക് പായസം കൊടുത്തില്ല; വിളമ്പുകാരനെ യുവാവ് കല്ലുകൊണ്ടിടിച്ചു

Last Updated:

മർദനത്തിന് പുറമെ, വിളമ്പുകാരന്റെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായും പരാതിയുണ്ട്

News18
News18
ആലപ്പുഴ: നേർച്ചസദ്യക്കിടെ പായസം വിളമ്പാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം മർദനത്തിൽ കലാശിച്ചു. സദ്യ വിളമ്പിയ ആളെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച 32-കാരനെതിരെ പോലീസ് കേസെടുത്തു. ഔസേപ്പിതാവിന്റെ തിരുനാളുമായി ബന്ധപ്പെട്ട് നടന്ന സദ്യക്കിടെയാണ് സംഭവം.
പായസം നൽകാത്തതിൽ പ്രകോപിതനായ യുവാവ് വിളമ്പുകാരനെ ആക്രമിക്കുകയായിരുന്നു. മർദനത്തിന് പുറമെ, വിളമ്പുകാരന്റെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായും പരാതിയുണ്ട്.
സംഭവത്തിൽ പ്രതിക്കെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. തുടർന്ന് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സദ്യയ്ക്ക് പായസം കൊടുത്തില്ല; വിളമ്പുകാരനെ യുവാവ് കല്ലുകൊണ്ടിടിച്ചു
Next Article
advertisement
താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വാടകയ്ക്ക് നൽകിയ വീട്ടിൽ 5 മൃതദേഹങ്ങൾ
താമസിക്കാനാളില്ലാതെ നശിക്കുമെന്ന വിഷമത്തിൽ വാടകയ്ക്ക് നൽകിയ വീട്ടിൽ 5 മൃതദേഹങ്ങൾ
  • കൊച്ചി വടുതലയിൽ വാടകയ്ക്ക് നൽകിയ വീട്ടിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

  • മാനസിക വിഷമം മൂലമാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്

  • അശ്വതിയും അമ്മയും മൂന്ന് മക്കളും മരിച്ച നിലയിൽ കണ്ടെത്തിയതോടെ നാടിനെ നടുക്കിയ കൂട്ടമരണം

View All
advertisement