Rashmika Mandanna | മകന്റെ ഭാര്യയായത് കഴിഞ്ഞ മാസം; രശ്‌മികയുടെ വാക്കുകൾ കേട്ട് വിതുമ്പി വിജയ് ദേവരകൊണ്ടയുടെ അമ്മ
- Published by:meera_57
- news18-malayalam
Last Updated:
'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിൽ തുടങ്ങിയുള്ള ബന്ധമാണ് രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും പ്രണയത്തിലും, വിവാഹത്തിലും എത്തിയത്
നടി രശ്‌മിക മന്ദാനയ്ക്ക് (Rashmika Mandanna) അവരുടെ ഏറ്റവും മികച്ച വർഷമായിരുന്നു ഇത് എന്ന് വിളിക്കുന്നതിൽ തെറ്റില്ല. ഉറ്റ സുഹൃത്ത് കൂടിയായ വിജയ് ദേവരകൊണ്ടയുമായുള്ള (Vijay Deverakonda) വിവാഹം നടന്ന്, ഒരു പുതിയ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് രശ്‌മിക മന്ദാന. ഫെബ്രുവരി മാസത്തിലായിരുന്നു രശ്‌മിക, വിജയ് ദേവരകൊണ്ട വിവാഹം. ഉദയ്‌പൂരിലെ കൊട്ടാരസദൃശമായ വേദിയിലാണ് ഇവർ വിവാഹം ചെയ്തത്. 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിൽ തുടങ്ങിയുള്ള ബന്ധമാണ് പ്രണയത്തിലും, വിവാഹത്തിലും എത്തിയത്. മാർച്ച് മാസം ആയതും രശ്‌മികയുടെ ജീവിതത്തിൽ മറ്റൊരു സന്തോഷം കൂടി കടന്നുവന്നിരിക്കുന്നു
advertisement
രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത 'ദി ഗേൾഫ്രണ്ട്' എന്ന ചിത്രത്തിലെ പ്രകടനത്തിന് തെലങ്കാന ഗദ്ദർ ഫിലിം അവാർഡ്‌സിൽ മികച്ച നടിക്കുള്ള പുരസ്കാരം രശ്‌മികയ്ക്കാണ്. ഈ പുരസ്കാരം വാങ്ങാൻ രശ്‌മിക എത്തിയതിലുമുണ്ട് പ്രത്യേകത. പുതുപ്പെണ്ണ് ഭർത്താവിന്റെ കൂടെ വന്നുനിന്നു എന്ന് കരുതിയെങ്കിൽ, നിങ്ങൾക്ക് തെറ്റി. രശ്‌മിക എത്തിച്ചേർന്നത് വിജയ് ദേവരകൊണ്ടയുടെ അമ്മ മാധവി ദേവരകൊണ്ടയുടെ കൂടെയാണ്. വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ ഉഗാദി പൂജയ്ക്ക് ശേഷമാണ് രശ്‌മിക മന്ദാന പുരസ്കാരം സ്വീകരിക്കാൻ എത്തിച്ചേർന്നത് (തുടർന്ന് വായിക്കുക)
advertisement
പുരസ്കാരം സ്വീകരിക്കാൻ മനോഹരമായ സാരി ധരിച്ചെത്തിയ രശ്‌മിക മന്ദാന, സുന്ദരിയായി കാണപ്പെടുന്നതിനേക്കാൾ അവിടെ നടത്തിയ പ്രഭാഷണമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇത്രയും കേട്ടതും അമ്മായിയമ്മ മാധവിയുടെ കണ്ണുകൾ പോലും നിറഞ്ഞു. "എന്റെ പ്രകടനത്തിന്റെ പേരിൽ ഞാൻ ട്രോൾ ചെയ്യപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നാൽ, നോക്കൂ, ഇപ്പോൾ ഞാൻ എന്റെ പ്രകടനത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ അംഗീകാരം നേടിയിരിക്കുന്നു. ഞാൻ ഏറെ ദൂരം വന്നതുപോലെ തോന്നുന്നു...
advertisement
'ദി ഗേൾഫ്രണ്ട് പോലൊരു സിനിമയ്ക്ക് പുരസ്കാരം നേടുക എന്നത് വളരെ സ്പെഷലാണ്. ഇതുപോലുള്ള അംഗീകാരങ്ങൾ ഇത്തരം സിനിമകൾ നിർമിക്കാൻ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു," എന്ന് രശ്‌മിക. "വിവാഹിതയായ ശേഷമുള്ള ആദ്യത്തെ ഉത്സവമായിരുന്നു ഇത്. ഞാൻ പൂജ പൂർത്തിയാക്കിയ ശേഷമാണ് പുരസ്‌കാര ചടങ്ങിലേക്ക് എത്തിയത്. ഇത് വളരെ മനോഹരമാണ്. എന്റെ മനസ് നിറഞ്ഞു," രശ്‌മിക പറഞ്ഞു. അവർ ഇത്രയും പറയുമ്പോൾ, കാണികളിൽ ഒരാളായി അമ്മായിയമ്മ ഇരിപ്പുണ്ടായിരുന്നു
advertisement
സംസാരിക്കവേ, ഷോയിലെ ആങ്കർ ഒരുകാര്യം കൂടി ഊന്നിപ്പറഞ്ഞു. ആദ്യ ഉഗാദി എന്നതിന് പുറമെ, വിജയ് ദേവരകൊണ്ടയെ വിവാഹം ചെയ്ത ശേഷമുള്ള രശ്‌മികയുടെ ആദ്യത്തെ വിജയം കൂടിയായി മാറി ഇത്. ഇതിനും രശ്‌മിക ഒരു മറുപടി കൊടുത്തു. "മരുമകൾ ആവുന്നതിനും മുൻപേ, നിങ്ങൾ എന്നെ മകളെപ്പോലെ സ്നേഹിച്ചു. ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ ഔദ്യോഗികമായി മരുമകളായി നിൽക്കുന്നു. ഇതെനിക്ക് ഏറെ അഭിമാനകരമാണ്. നിങ്ങളുടെ സ്നേഹത്തിന് ഞാൻ എക്കാലവും കടപ്പെട്ടവളാണ്," രശ്‌മിക പറഞ്ഞു
advertisement
ആ സ്നേഹം എന്റെ കുടുംബത്തിനും കൂടി നിങ്ങൾ പങ്കിട്ടു നൽകണം എന്നാണ് എന്റെ ഒരേയൊരാഗ്രഹം," എന്ന് രശ്‌മിക. മരുമകളെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച മാധവിയുടെ നേർക്ക് തിരിഞ്ഞു നിന്നുകൊണ്ട് രശ്‌മിക കുറച്ചുകൂടി കാര്യങ്ങൾ പറഞ്ഞു. "പാപലു, ഞാൻ ഇത് നേടിയിരിക്കുന്നു. ഇനി നമുക്ക് വീട്ടിൽ പോയി ആഘോഷിക്കാം," എന്ന് രശ്‌മിക. 2018ൽ മരുമകൾ എങ്ങനെയാവണം എന്ന ചോദ്യത്തിന്, മകനെ നന്നായി പരിചരിക്കുന്നവളാകണം, അവനെ ഉപാധികളില്ലാതെ സ്നേഹിക്കണം എന്നെല്ലാമായിരുന്നു അമ്മ മാധവി ദേവരകൊണ്ടയുടെ പ്രതികരണം










